വോട്ടർപട്ടികയിൽ പേരില്ല, സംവിധായകൻ വി.എം. വിനുവിനും മത്സരിക്കാനാകില്ല; ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന് കോ​ൺ​ഗ്ര​സ്

കോഴിക്കോട്: വോട്ടർ പട്ടികയിൽ പേരില്ലാത്തതിനാൽ സംവിധായകൻ വി.എം. വിനുവിന് തദ്ദേശ ഭരണ തിരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല. കോൺഗ്രസിന്‍റെ കോഴിക്കോട് മേയർ സ്ഥാനാർഥിയായിരുന്നു വി.എം. വിനു. മത്സരിക്കാൻ ഉദ്ദേശിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ വോട്ടർ പട്ടികയിൽ പേരില്ലാത്തവർക്ക് കോർപ്പറേഷനിലേക്ക് മത്സരിക്കാൻ സാധിക്കില്ല. കല്ലായി ഡിവിഷനിൽ നിന്നാണ് വിനുവിനെ മത്സരിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നത്. പ്രചാരണവും തുടങ്ങിയിരുന്നു.

അതേസമയം വി.​എം.​വി​നു​വി​ന്‍റെ പേ​ര് വോ​ട്ട​ർ പ​ട്ടി​ക​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യ​തി​നെ​തി​രെ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന് കോ​ൺ​ഗ്ര​സ് വ്യക്തമാക്കി. ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ, ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പിൽ വി.​എം.​വി​നു വോ​ട്ട് ചെ​യ്തി​രു​ന്നു. അ​ന്ന​ത്തെ ലി​സ്റ്റും ഡി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​പ്ര​വീ​ൺ​കു​മാ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ഹാ​ജ​രാ​ക്കി. വ​ർ​ഷ​ങ്ങ​ളാ​യി കോ​ഴി​ക്കോ​ട് താ​മ​സി​ക്കു​ന്ന ആ​ളാ​ണ് സം​വി​ധാ​യ​ക​ൻ​കൂ​ടി​യാ​യ വി.​എം.​വി​നു. പി​ന്നെ എ​ന്തി​നാ​ണ് പേ​ര് ഒ​ഴി​വാ​ക്കി​യ​ത്. ഇ​തി​നെ​തി​രെ ചൊ​വ്വാ​ഴ്ച ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി​ന​ൽ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പല ഘട്ടങ്ങളിലായി വോട്ടര്‍ പട്ടിക വന്നപ്പോഴും ഒഴിവാക്കപ്പെട്ടവരുടെ ലിസ്റ്റിലൊന്നും തന്നെ വി എം വിനുവിന്റെ പേരുണ്ടായിരുന്നില്ലെന്നും നേതൃത്വം പറയുന്നു. സംഭവത്തില്‍ കൂടുതല്‍ വ്യക്തത വരുത്താനുള്ള തീരുമാനത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം.

തിരുവനന്തപുരം മുട്ടട ഡിവിഷനിലേക്ക് മത്സരിക്കാനിരുന്ന കോൺഗ്രസ് പ്രവർത്തക വൈഷ്ണ സുരേഷിന്‍റെ പേര് വോട്ടർ പട്ടികയിൽ ഇല്ലെന്നത് വിവാദമായി മാറിയിരുന്നു.
SUMMARY: Director V.M. Vinu cannot contest as his name is not in the voter list; Congress says it will approach the High Court

Hot this week

മൂന്നാറില്‍ ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പ്ലസ്ടു വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച കേസ്; 2 പേർ അറസ്റ്റില്‍

ഇടുക്കി: മൂന്നാറില്‍ രണ്ട് സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ പീഡനത്തിനിരയായതായി പരാതി. സമൂഹമാധ്യമം വഴി...

‘പുതിയ മുഖ്യമന്ത്രി അഹങ്കാരി’; വി.ഡി. സതീശനെതിരെ രൂക്ഷവിമര്‍ശനവുമായി സുകുമാരൻ നായര്‍

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷവിമർശനവുമായി എൻ.എസ്.എസ് ജനറല്‍ സെക്രട്ടറി ജി....

ജീവന് ഭീഷണി; കുംഭമേള വൈറല്‍ പെണ്‍കുട്ടിക്ക് പോലീസ് സുരക്ഷ നല്‍കാൻ ഹൈക്കോടതി നിര്‍ദേശം

കൊച്ചി: കുംഭമേള വൈറല്‍ താരത്തിന് സുരക്ഷ ഒരുക്കാന്‍ പോലീസിന് കേരള ഹൈക്കോടതിയുടെ...

മൈക്രോഫിനാൻസ് തട്ടിപ്പ്; വെള്ളാപ്പള്ളിക്കെതിരായ കുറ്റപത്രത്തിന് വിജിലൻസ് ഡയറക്ടറുടെ അംഗീകാരം

തിരുവനന്തപുരം: മൈക്രോഫിനാൻസ് തട്ടിപ്പുകേസില്‍ എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ...

എൻഎസ്‌എസ് ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് കെ.ബി ഗണേഷ്‌കുമാര്‍ പുറത്ത്

തിരുവനന്തപുരം: മുൻ മന്ത്രി കെ.ബി ഗണേഷ്‌കുമാറിനെ എൻഎസ്‌എസ് ഡയറക്ടർ ബോർഡില്‍ നിന്ന്...

അധ്യായം 23 📖 ഒരു പുരത്തറ

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍   ഒരു...

സ്വര്‍ണ വിലയില്‍ വർധനവ്

തിരുവനന്തപുരം: കേരളത്തിൽ നാല് ദിവസത്തെ വിലയിടിവിനു ശേഷം സ്വര്‍ണ വിലയില്‍ നേരിയ...

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; ജിതിന്‍ ഭാസ്‌കറിന്റെ ഫോണ്‍ റീസെറ്റ് ചെയ്‌തെന്ന് കണ്ടെത്തി

വടകര: വടകരയിലെ വിവാദമായ 'കാഫിർ' വ്യാജ സ്ക്രീൻഷോട്ട് കേസില്‍ നിർണായക വിവരങ്ങള്‍...

Related Articles

Popular Categories