ബെംഗളൂരു: കെഎൻഎസ്എസ് അരീക്കര കരയോഗത്തിൻ്റ ഓണാഘോഷവും കുടുംബ സംഗമവും ഹുളിമാവു സരസ്വതിപുരത്തിലുള്ള സരസ്വത് ഭവനിൽ വെച്ച് നടന്നു. രാവിലെ 8.45ന് വിഷ്ണു സഹസ്രനാമ പാരായണത്തോടെ ആരംഭിച്ച് കരയോഗം അംഗങ്ങളുടെ കലാപരിപാടികളും, സാംസ്കാരിക സമ്മേളനവും കേരള സദ്യയും 7രാഗാസ് അവതരിപ്പിച്ച ഗാനമേളയോടു കൂടി സമാപിച്ചു.
സാംസ്കാരിക സമ്മേളനത്തിൽ ബൊമ്മനഹള്ളി എംഎൽഎ എം സതീഷ് റെഡ്ഡി, കെഎൻഎസ്എസ് ചെയർമാൻ ആർ മനോഹരക്കുറുപ്പ് , ജനറൽ സെക്രട്ടറി ടി വി നാരായണൻ, ഖജാൻജി എൻ വിജയകുമാർ, പിന്നണി ഗായകൻ രമേശ് ചന്ദ്ര, കെഎൻഎസ്എസ് മഹിള കൺവീനർ ശോഭന രാമദാസ് എന്നിവർ വിശിഷ്ടാതിഥികളായി എത്തി.
കുടുംബ സംഗമം കൺവീനർ ദിനേശ് കുമാർ കെ, കരയോഗം പ്രസിഡന്റ് മോഹനൻ പിള്ള, സെക്രട്ടറി സുരേഷ് ബാബു, ട്രഷറർ സജിത് കുമാർ എസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
SUMMARY: KNSS Areekkara Karayogam Onam Celebration and Family Gathering
SUMMARY: KNSS Areekkara Karayogam Onam Celebration and Family Gathering
















