ആലപ്പുഴ: സാമ്പത്തിക തട്ടിപ്പ് ആരോപണത്തിൽ റാന്നി മുൻ എം എൽ എ പ്രമോദ് നാരായണിനെതിരെ പോലീസ് കേസെടുത്തു. ആലപ്പുഴ നൂറനാട് സ്വദേശിയുടെ പരാതിയിലാണ് നൂറനാട് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. സ്വകാര്യ സ്ഥാപനത്തിൽ ഓഹരിയും ഉയർന്ന ലാഭവിഹിതവും വാഗ്ദാനം ചെയ്ത് 25 ലക്ഷം രൂപ നിക്ഷേപിപ്പിച്ച് തട്ടിപ്പ് നടത്തിയെന്നാണ് കേസ്. സംഭവത്തിൽ രണ്ടാം പ്രതിയാണ് പ്രമോദ് നാരായൺ.
2014-15 കാലയളവിലാണ് സംഭവം നടക്കുന്നത്. സ്വകാര്യ സ്ഥാപനത്തിൽ പ്രമോദ് നാരായണൻ പറഞ്ഞത് പ്രകാരം പരാതിക്കാരൻ പത്ത് തവണകളായി 25 ലക്ഷം രൂപ നിക്ഷേപിക്കുക ആയിരുന്നു. എന്നാൽ, പണം തിരിച്ചു നൽകുന്നതിൽ വീഴ്ച വന്നതോടെ പരാതിക്കാരൻ പോലീസിനെ സമീപിക്കുക ആയിരുന്നു. സംഭവത്തിൽ അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും കൂടുതൽ അന്വേഷണത്തിന് ശേഷമേ കാര്യങ്ങൾ വ്യക്തമാകൂ എന്നും നൂറനാട് പോലീസ് അറിയിച്ചു.
SUMMARY: Financial fraud allegation: Case registered against former MLA Pramod Narayan.















