ബെംഗളൂരു: മൈസൂരുവില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. ശാന്തിനഗറില്‍ ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം. ഭാരത് കാവേരി സില്‍ക്ക് ആന്‍ഡ് കരകൗശല ഷോറൂമിലെ ജീവനക്കാരനായ നയാസിന്റെ മകന്‍ സൂഫിയാനാണ് (21) കൊല്ലപ്പെട്ടത്. സുല്‍ത്താന്‍ റോഡില്‍ പുലര്‍ച്ചെ 5.45 ഓടെയാണ് സംഭവം. കുത്തേറ്റ് വീണ സൂഫിയാനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.
കൊലപാതക കാരണം വ്യക്തമായിട്ടില്ല. ഷാക്കിബ് എന്ന യുവാവവും സുഹൃത്തുമാണ് കൊലക്ക്പിന്നിലെന്നു പിതൃസഹോദരന്‍ നസീര്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ ആരോപിച്ചു. ഉദയഗിരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൈസൂരു മെഡിക്കല്‍ കോളേജലെ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
SUMMARY: Young man stabbed to death in Mysuru














