ബെംഗളൂരു: പാടാന്‍ അറിയുന്നവരാണോ നിങ്ങള്‍. എങ്കില്‍ ബാംഗ്ലൂർ കലാസാഹിത്യ വേദി നിങ്ങള്‍ക്ക് അവസരം നല്‍കുന്നു. രാമമൂർത്തി നഗർ എൻ ആർ ഐ ലെഔട്ടിലെ വാരണാസി റോഡിൽ സ്റ്റേജ് ക്രാഫ്റ്റ് സ്റ്റുഡിയോ മ്യൂസിക് അക്കാദമിയുമായി സഹകരിച്ച് കലാസാഹിത്യ വേദി നടപ്പില്ലാക്കുന്ന ‘ആർക്കും പാടാം’ പാട്ടു പരിപാടിക്ക് കഴിഞ്ഞ ദിവസം തുടക്കമായി.
കർണാടക രക്ഷണ വേദികേ വൈസ് പ്രസിഡണ്ട് വിനു ജി പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിച്ചു. ഹെറാൾഡ് ലെനിൻ അധ്യക്ഷത വഹിച്ചു. എ ആർ സുനിൽ കുമാർ ജാകേഷ് ബാബു ഗീത ശശികുമാർ എന്നിവർ സംസാരിച്ചു.
ശനി, ഞായർ ദിവസങ്ങളിലെ വൈകുന്നേരങ്ങളിൽ പാട്ട് പാടാൻ താത്പര്യമുള്ളവര്‍ക്ക് 9740361647 എന്ന നമ്പറിൽ വിളിച്ച് പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്. പാടുവാനും മൊബൈൽ ഫോണിൽ വീഡിയോ റെക്കോർഡ് ചെയ്യാനുമുള്ള സാങ്കേതിക സൗകര്യം തികച്ചും സൗജന്യമായി നല്‍കുന്നതാണ്.
SUMMARY: The ”Anyone can sing” singing program started














