മലയാളി കോളേജ് അധ്യാപകനെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: മലയാളി കോളേജ് അധ്യാപകനെ വിജയനഗര ജില്ലയിലെ ഹംപിക്ക് സമീപമുള്ള ഹൊസപ്പേട്ടില്‍ കനാലിൽ മുങ്ങിമരിച്ചനിലയിൽ കണ്ടെത്തി. ഗുജറാത്തിൽ കോളേജ് അധ്യാപകനായ തിരുവനന്തപുരം ശ്രീകാര്യം നാഴിഞ്ചേരിൽ സാൻജോസ് കോട്ടേജിൽ ഷെറിൽ ജോസിനെയാണ് (33) മരിച്ചനിലയിൽ കണ്ടത്.

ഷെറിൽ ചൊവ്വാഴ്ചയാണ് ഹംപി സന്ദർശിക്കാനെത്തിയത്. ഹൊസപ്പേട്ടിലെ റിസോർട്ടിൽ മുറിയെടുത്തുതാമസിക്കുകയായിരുന്ന ഷെറിൽ വ്യാഴാഴ്ച‌ രാവിലെ പുറത്തുപോയങ്കിലും പിന്നീട് തിരിച്ചെത്തിയില്ല. റിസോർട്ട് അധികൃതർ പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ വെള്ളിയാഴ്‌ച രാവിലെ സമീപത്തുള്ള കനാലിൽ മുങ്ങിമരിച്ചനിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. കനാലിൽ കാൽവഴുതി വീണതായിരിക്കാം എന്നാണ് നിഗമനം.

മൃതദേഹം പോസ്റ്റുമോർട്ടം നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം  തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി. ഹൊസപേട്ട് കൈരളി കൾച്ചറൽ അസോസിയേഷൻ ഭാരവാഹികളായ എം.കെ മത്തായി, പി.സുന്ദരൻ ബോബൻ പീറ്റർ, ദേവദാസ് ചെറിയാൻ എന്നിവര്‍ വിവരമറിഞ്ഞ് സ്ഥലത്തെത്തി മൃതദേഹം നാട്ടിലേക്കയക്കുന്നതിനുള്ള സഹായംചെയ്‌തു.

പിതാവ്: ജോസ് മാത്യു. മാതാവ്: എലിസബേത്ത് സിന്ധു ജോൺ. സഹോദരൻ: ഐവാൻ ജോസ്.
SUMMARY: Malayali college teacher found drowned

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളുരു സ്റ്റേജ് ക്രാഫ്റ്റ് ക്രിയേഷൻ ഓണ കുടുംബസംഗമം

ബെംഗളൂരു:ബെംഗളുരു സ്റ്റേജ് ക്രാഫ്റ്റ് ക്രിയേഷൻ ഓണ കുടുംബസംഗമം മല്ലേഷ്പാളയത്തുള്ള സ്റ്റേജ് ക്രാഫ്റ്റ്...

നബിദിന കലാപരിപാടി സംഘടിപ്പിച്ചു

ബെംഗളുരു: തക്വവാ ഇസ്ലാമിക് സ്റ്റഡി സെന്റർ ബി.ടി.എം മടിവാളയുടെ കീഴിൽ പ്രവർത്തിക്കുന്ന...

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ രോഗിയോട് മോശമായി പെരുമാറിയ സംഭവം; ഡോക്ടര്‍ക്ക് നിര്‍ബന്ധിത അവധി

കൊല്ലം: കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ രോഗിയോട് ഡോക്ടര്‍ മോശമായി പെരുമാറിയ...

നീറ്റ് പ്രതിഷേധം; വിദ്യാര്‍ഥികള്‍ക്കെതിരായ എഫ്.ഐ.ആറുകള്‍ റദ്ദാക്കി സുപ്രീം കോടതി

ന്യൂഡൽഹി: സിജെപി സമരത്തിലെ‌ടുത്ത കേസുകള്‍ റദ്ദാക്കി സുപ്രീം കോടതി. ഡൽഹിയിലടക്കം രാജ്യത്തെ...

കുറ്റ്യാടിയില്‍ സ്വകാര്യ ബസ്സും ലോറിയും കൂട്ടിയിടിച്ച്‌ 30 പേര്‍ക്ക് പരുക്ക്

കോഴിക്കോട്: കുറ്റ്യാടിയില്‍ സ്വകാര്യ ബസ്സും ലോറിയും കൂട്ടിയിടിച്ച്‌ 30 പേർക്ക് പരുക്കേറ്റു....

സംസ്ഥാനത്ത് 38 തദ്ദേശ വാര്‍ഡുകളിലേക്ക് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; വോട്ടെടുപ്പ് ഈ മാസം 28-ന്

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ കല്ലറ വാര്‍ഡ് ഉള്‍പ്പെടെ സംസ്ഥാനത്തെ 38തദ്ദേശ...

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ സമഗ്ര സുരക്ഷാ പരിശോധനയ്ക്ക് തുടക്കം; വിദഗ്ദ്ധ സമിതി സ്ഥലത്ത്

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ സുപ്രിംകോടതി നിര്‍ദേശിച്ച സമഗ്ര സുരക്ഷാ പരിശോധന തുടങ്ങി....

Related Articles

Popular Categories