എബിവിപി പ്രവര്‍ത്തകന്‍ വിശാല്‍ വധക്കേസ്; മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു

ആലപ്പുഴ: ചെങ്ങന്നൂരിലെ എബിവിപി പ്രവർത്തകനായിരുന്ന വിശാല്‍ വധക്കേസില്‍ എല്ലാ പ്രതികളെയും വെറുതെ വിട്ട് കോടതി. മാവേലിക്കര അഡീഷണല്‍ സെഷൻസ് കോടതിയാണ് പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള വിധി പുറപ്പെടുവിച്ചത്. കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതികളെ വെറുതെ വിട്ടത്. കാമ്പസ് ഫ്രണ്ട് പ്രവർത്തകരായിരുന്ന 19 പേരാണ് കേസിലെ പ്രതികള്‍.

കൊലപാതകം നടന്നു 13 വർഷങ്ങള്‍ക്ക് ശേഷമാണ് പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള വിധി വന്നത്. കോന്നി എൻഎസ്‌എസ് കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർഥിയായിരുന്ന വിശാലിന് 2012 ജൂലൈ പതിനാറിനാണ് കുത്തേറ്റത്. ഗുരുതരമായി പരുക്കേറ്റ വിശാല്‍ പിറ്റേന്നാണ് മരിച്ചത്. നിരാശാജനകമായ വിധിയാണെന്ന് പബ്ലിക് പ്രോസിക്യൂട്ടർ പ്രതികരിച്ചു. കോടതിക്ക് മുന്നില്‍ തെളിവുകളും സാക്ഷികളേയും ഹാജരാക്കിയിരുന്നു. എന്നാല്‍ പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള വിധി നിരാശ നല്‍കുന്നതാണെന്നും വിധിക്കെതിരെ അപ്പീല്‍ പോവുമെന്നും പ്രോസിക്യൂട്ടർ വ്യക്തമാക്കി.

എബിവിപിയുടെ ചെങ്ങന്നൂരിലെ സജീവ പ്രവർത്തകനായിരുന്നു 19കാരനായ വിശാല്‍. സംഘടനാ പ്രവർത്തനത്തിന്റെ ഭാഗമായി ആദ്യവർഷ വിദ്യാർഥികളെ സ്വാഗതം ചെയ്യാൻ എബിവിപി സംഘടിപ്പിച്ച ക്രിസ്ത്യൻ കോളേജിലെ പരിപാടിക്കായി എത്തിയപ്പോള്‍ ക്യാമ്ബസ് ഫ്രണ്ട് പ്രവർത്തകർ ആക്രമിക്കുകയായിരുന്നു. എബിവിപി പ്രവർത്തകരായ വിഷ്ണുപ്രസാദിനും ശ്രീജിത്തിനുമുള്‍പ്പെടെ പത്തോളം പേർക്ക് അന്ന് ആക്രമണത്തില്‍ പരുക്കേറ്റിരുന്നു.

ആദ്യം ലോക്കല്‍ പോലീസ് അന്വേഷിച്ച കേസ് പ്രതികളുടെ അറസ്റ്റ് വൈകുന്നുവെന്ന പരാതിയെ തുടർന്ന് സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി. പ്രായപൂർത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ 20 പേരാണ് കേസില്‍ അറസ്റ്റിലായത്. സാക്ഷികളായ കാമ്പസിലെ കെ എസ് യു- എസ് എഫ് ഐ പ്രവർത്തകർ വിചാരണവേളയില്‍ മൊഴി മാറ്റിയിരുന്നു. കേസിലെ 19 പ്രതികളും നിലവില്‍ ജാമ്യത്തിലാണ്.

ആദ്യത്തെ 12 പ്രതികളാണ് കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തത്. പന്തളം സ്വദേശികളായ നാസിം, ഷെഫീഖ്, അൻസാർ ഫൈസല്‍, ആസിഫ് മുഹമ്മദ്, സനൂജ്, ചെറിയനാട് സ്വദേശികളായ ആഷിക്ക്, നാസിം, അല്‍ താജ്, സഫീർ, അഫ്സല്‍, വെണ്‍മണി സ്വദേശിയായ ഷമീർ റാവുത്തർ തുടങ്ങിയവരാണ് കേസിലെ പ്രധാന പ്രതികള്‍. കേസില്‍ പ്രായപൂർത്തിയാകാത്ത ഒരു പ്രതിയും ഉള്‍പ്പെട്ടിരുന്നു. കേസില്‍ 19 പ്രതികളുടെ വിധിയാണ് ഇന്ന് പ്രഖ്യാപിച്ചത്.

SUMMARY: ABVP activist Vishal murder case; All accused acquitted

Hot this week

മൊബൈൽ തട്ടിപ്പറിച്ച് ഓടുന്നതിനിടെ ഹൃദയാഘാതം; യുവാവ് വഴിയിൽ കുഴഞ്ഞുവീണ് മരിച്ചു

ബെംഗളൂരു: ബെംഗളൂരുവില്‍ വഴിയാത്രക്കാരന്റെ മൊബൈല്‍ ഫോണ്‍ തട്ടിയെടുത്ത് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച...

മലയാളികളില്‍ നിന്ന് 20 ലക്ഷം തട്ടിയ കേസ്; കർണാടക സിഐഡി ഇൻസ്പെക്‌ടര്‍ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവിലെ ലോഡ്ജിൽ പോലീസ് ചമഞ്ഞ് മലയാളിയെ ഭീഷണിപ്പെടുത്തി 20 ലക്ഷം...

ഗാസയിൽ ഇസ്രയേൽ വ്യോമാക്രമണം; മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു

ഗാസ: ഗാസയിൽ ഇസ്രയേൽ സൈന്യം നടത്തിയ ബോംബാക്രമണത്തിൽ ഒരു മാധ്യമപ്രവർത്തകൻ കൂടി...

ടിക്കറ്റില്ലായാത്രയ്ക്ക് പിഴത്തുക കുത്തനെ കൂട്ടി റെയില്‍വേ

ന്യൂഡൽഹി: ട്രെയിനിൽ ടിക്കറ്റില്ലാതെ അനധികൃതമായി യാത്ര ചെയ്യുന്നവരിൽ നിന്ന് ഈടാക്കുന്ന കുറഞ്ഞ...

ഇൻജുറി ടൈമിൽ വിജയം; ഐവറികോസ്റ്റിനെ വീഴ്ത്തി ജർമനി (2–1)

ടൊറന്റോ: ആഫ്രിക്കൻ കരുത്തരായ ഐവറികോസ്റ്റിനെ കീഴടക്കി ജര്‍മന്‍ പട. പകരക്കാരനായി ഇറങ്ങിയ...

നെതർലൻഡ്‌സിന് കൂറ്റൻ ജയം; സ്വീഡനെ തകര്‍ത്തത് ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക്

ഹൂസ്റ്റൺ: ലോകകപ്പ് ഫുട്ബാൾ ഗ്രൂപ്പ് എഫിലെ നിർണായക പോരാട്ടത്തിൽ സ്വീഡനെതിരെ നെതർലൻഡ്‌സിന്...

ക​വി ​പി. ​നാ​രാ​യ​ണ​ക്കു​റു​പ്പ് അ​ന്ത​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: പ്ര​മു​ഖ ക​വി​യും സാ​ഹി​ത്യ​കാ​ര​നും പ​ദ്മ​ശ്രീ പു​ര​സ്കാ​ര​ജേ​താ​വു​മാ​യ പി. ​നാ​രാ​യ​ണ​ക്കു​റു​പ്പ് (83)...

ശബരിമലയിൽ തിരക്ക് നിയന്ത്രിക്കാൻ എ.ഐ; നിരീക്ഷണവും സുരക്ഷാ ക്രമീകരണങ്ങളും ഇനി ഡിജിറ്റൽ മാപ്പിങ്ങിലേക്ക്

തിരുവനന്തപുരം: ശബരിമലയിൽ ഭക്തജനത്തിരക്ക് നിയന്ത്രിക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനം ഏർപ്പെടുത്തും. ഇതിനുള്ള...

Related Articles

Popular Categories