ബെംഗളൂരുവിൽ സാഹിത്യപ്രതിഭകളുടെ സംഗമം: സുരഭിലം ഗ്ലോബൽ മൂന്നാമത് സർഗ്ഗസംഗമം നാളെ

ബെംഗളൂരു: സുരഭിലം ഗ്ലോബലും ബാംഗ്ലൂർ കേരളസമാജവും സംയുക്തമായി സംഘടിപ്പിക്കുന്ന മൂന്നാമത് സർഗ്ഗസംഗമം ഞായറാഴ്ച ഇന്ദിരാനഗർ കൈരളീ നികേതൻ സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. മലയാള സാഹിത്യത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന എഴുത്തുകാരെയും കവികളെയും കലാകാരന്മാരെയും സാഹിത്യപ്രേമികളെയും ഒരേ വേദിയിൽ അണിനിരത്തുന്ന ഈ വർഷത്തെ സർഗ്ഗസംഗമം, ബെംഗളൂരുവിൽ മാത്രമല്ല, ഇന്ത്യയുടെ വിവിധ നഗരങ്ങളിലും വിദേശ രാജ്യങ്ങളിലുമായി പ്രവർത്തിക്കുന്ന മലയാളി എഴുത്തുകാരുടെ വലിയൊരു സംഗമമായി മാറും.

കഴിഞ്ഞ വർഷം പ്രസിദ്ധീകരിച്ച ‘സുരഭിലം–1’ എന്ന സാഹിത്യസമാഹാരത്തിൽ ഉൾപ്പെടുത്തിയിരുന്ന 125 ബംഗളൂരു മലയാളി എഴുത്തുകാരുടെ രചനകളിൽ നിന്ന് തിരഞ്ഞെടുത്ത 17 കവിതകൾ 17 കവികൾ ആലപിക്കുന്ന പ്രത്യേക ‘കാവ്യവേദി’ സർഗ്ഗസംഗമത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്നാണ്. കവയത്രി ഇന്ദിരാ ബാലൻ കാവ്യവേദിക്ക് നേതൃത്വം നൽകും

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി പ്രവർത്തിക്കുന്ന ഇരുനൂറിലധികം പ്രവാസി മലയാളി എഴുത്തുകാരുടെ വിവരങ്ങൾ ഉൾക്കൊള്ളുന്ന വിപുലമായ സുരഭിലം ഗ്ലോബൽ വെബ്സൈറ്റ് സർഗ്ഗസംഗമത്തിൽ ഔദ്യോഗികമായി ലോഞ്ച് ചെയ്യും. എഴുത്തുകാരുടെ ഫോട്ടോ, ഹ്രസ്വജീവചരിത്രം, പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ തുടങ്ങിയ വിവരങ്ങൾ ഉൾക്കൊള്ളുന്ന വെബ്സൈറ്റ്, ലോകമെമ്പാടുമുള്ള മലയാളി എഴുത്തുകാരെ ഒരൊറ്റ ഡിജിറ്റൽ വേദിയിൽ പരിചയപ്പെടുത്തുന്നതിനും അവരുടെ സാഹിത്യ പ്രവർത്തനങ്ങൾക്ക് ആഗോളതലത്തിൽ കൂടുതൽ ദൃശ്യത നൽകുന്നതിനുമുള്ള ഒരു പ്രധാന ചുവടുവയ്പ്പാണ്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 135 പ്രവാസി മലയാളി എഴുത്തുകാരുടെ രചനകൾ ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ച ‘സുരഭിലം–2′-ന്റെ പ്രകാശനം ഉദ്ഘാടന സമ്മേളനത്തിൽ നടക്കും. ബാംഗ്ലൂർ കേരളസമാജം പ്രസിഡന്റ് എം. ഹനീഫ് അധ്യക്ഷത വഹിക്കും. എഴുത്തുകാരനും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണൻ  ‘സുരഭിലം–2’ ന്റെ പ്രകാശനം നിർവഹിക്കും. കെ ആർ കിഷോർ പുസ്തക പരിചയം നടത്തും.

മലയാളവും കന്നഡയും തമ്മിലുള്ള സാഹിത്യബന്ധത്തിന് പ്രാധാന്യം നൽകിക്കൊണ്ട് കന്നഡയിൽ നിന്ന് മലയാളത്തിലേക്കും മലയാളത്തിൽ നിന്ന് കന്നഡയിലേക്കും വിവർത്തനം ചെയ്ത രണ്ട് പുസ്തകങ്ങളുടെ പ്രകാശനവും ചടങ്ങിൽ നടക്കും. കവി കുരീപ്പുഴ ശ്രീകുമാർ പുസ്തകങ്ങൾ പ്രകാശനം ചെയ്യും.

മുംബൈ, ചെന്നൈ, അഹമ്മദാബാദ്, ഗോവ, ബെംഗളൂരു തുടങ്ങിയ വിവിധ നഗരങ്ങളിൽ നിന്നെത്തുന്ന എഴുത്തുകാരെ പങ്കെടുപ്പിച്ചുകൊണ്ട് പ്രത്യേക സർഗ്ഗസംവാദവും നടക്കും. ബാംഗ്ലൂർ കേരളസമാജം വനിതാ വിഭാഗം അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും അരങ്ങേറും.

വിവിധ എഴുത്തുകാരുടെ പുതിയ പുസ്തകങ്ങളും പ്രകാശനം ചെയ്യും. ഡോ. എം. എൻ. ആർ. നായർ, സിന കെ. എസ്., രമ പ്രസന്ന പിഷാരടി, ഡോ. സുഷമ ശങ്കർ, അർച്ചന സുനിൽ എന്നിവരുടെ പുസ്തകങ്ങളാണ് ചടങ്ങിൽ പ്രകാശനം ചെയ്യുന്നത്.

സമാപന സമ്മേളനത്തിൽ പ്രശസ്ത സാഹിത്യകാരൻ ആലങ്കോട് ലീലാകൃഷ്ണൻ, കവി കുരീപ്പുഴ ശ്രീകുമാർ, സുരേഷ് മണ്ണാറശാല, അനാമിക ഹരിപ്പാട്, അനുരാധ നാലപ്പാട്ട് എന്നിവരോടൊപ്പം ബെംഗളൂരുവിലെയും മുംബൈ, ചെന്നൈ, അഹമ്മദാബാദ്, ഗോവ തുടങ്ങിയ നഗരങ്ങളിലെയും പ്രവാസി എഴുത്തുകാരും പങ്കെടുക്കും. സുരഭിലം ഗ്ലോബൽ ചെയർമാൻ വിഷ്ണുമംഗലം കുമാർ സമാപന സമ്മേളനത്തില്‍ അധ്യക്ഷത വഹിക്കും.

ബാംഗ്ലൂർ കേരളസമാജം അധ്യക്ഷൻ എം ഹനീഫ്, സുരഭിലം ഗ്ലോബൽ ചെയർമാൻ വിഷ്ണുമംഗലം കുമാർ, കേരളസമാജം സെക്രട്ടറി റെജികുമാർ, ട്രഷറർ ജോർജ് തോമസ്, അനിൽകുമാർ, മുരളീധരൻ, വിനു ജി., സുരഭിലം കോർഡിനേറ്റർ ഡോ. സുഷമ ശങ്കർ, തങ്കച്ചൻ പന്തളം, അർച്ചന സുനിൽ, സുരഭിലം ജനറൽ കൺവീനർ എസ്. കെ. നായർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സർഗ്ഗസംഗമം ഒരുക്കുന്നത്.
SUMMARY: Surabhilam Global 3rd sarggasamgamam tomorrow

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കേരള സമാജം ഈസ്റ്റ് സോൺ ഓണക്കാഴ്ചകൾ 4 ന് 

ബെംഗളൂരു: കേരള സമാജം ഈസ്റ്റ് സോണ്‍ ഓണാഘോഷം -ഓണക്കാഴ്ചകള്‍ഞായറാഴ്ച ഹെന്നൂര്‍ നവജീവന്‍...

മൈസൂരു–ബെംഗളൂരു റൂട്ടിൽ ഇന്ന് ട്രെയിൻ നിയന്ത്രണം; ചില സർവീസുകൾ റദ്ദാക്കി

ബെംഗളൂരു: മൈസൂരു റെയിൽവേ യാർഡിൽ നടക്കുന്ന സുരക്ഷാ ജോലികളെ തുടർന്ന് ഇന്ന്...

മലയാളി ഫാമിലി അസോസിയേഷൻ ‘പൊന്നോണ സംഗമം-2026’ ഇന്ന്

ബെംഗളൂരു: മലയാളി ഫാമിലി അസോസിയേഷന്‍ ഓണാഘോഷം ‘പൊന്നോണ സംഗമം-2026’ ഇന്ന് രാവിലെ...

ഹാഫ് ഹെൽമറ്റുകളുടെ വിൽപ്പനയും നിർമാണവും നിരോധിക്കാനൊരുങ്ങി കർണാടക

ബെംഗളൂരു: ഇരുചക്ര വാഹന യാത്രക്കാരുടെ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി സുരക്ഷിതമല്ലാത്ത, ഹാഫ്...

ശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടം; പത്തോളം വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

തൃശൂർ: കനത്ത കാറ്റിലും മഴയിലും സ്കൂൾ കായികമേളയുടെ മത്സരങ്ങൾ നടക്കുന്ന വേദിയിൽ...

കേരള സമാജം ഈസ്റ്റ് സോൺ ഓണക്കാഴ്ചകൾ 4 ന് 

ബെംഗളൂരു: കേരള സമാജം ഈസ്റ്റ് സോണ്‍ ഓണാഘോഷം -ഓണക്കാഴ്ചകള്‍ഞായറാഴ്ച ഹെന്നൂര്‍ നവജീവന്‍...

മൈസൂരു–ബെംഗളൂരു റൂട്ടിൽ ഇന്ന് ട്രെയിൻ നിയന്ത്രണം; ചില സർവീസുകൾ റദ്ദാക്കി

ബെംഗളൂരു: മൈസൂരു റെയിൽവേ യാർഡിൽ നടക്കുന്ന സുരക്ഷാ ജോലികളെ തുടർന്ന് ഇന്ന്...

മലയാളി ഫാമിലി അസോസിയേഷൻ ‘പൊന്നോണ സംഗമം-2026’ ഇന്ന്

ബെംഗളൂരു: മലയാളി ഫാമിലി അസോസിയേഷന്‍ ഓണാഘോഷം ‘പൊന്നോണ സംഗമം-2026’ ഇന്ന് രാവിലെ...

ഹാഫ് ഹെൽമറ്റുകളുടെ വിൽപ്പനയും നിർമാണവും നിരോധിക്കാനൊരുങ്ങി കർണാടക

ബെംഗളൂരു: ഇരുചക്ര വാഹന യാത്രക്കാരുടെ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി സുരക്ഷിതമല്ലാത്ത, ഹാഫ്...

ശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടം; പത്തോളം വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

തൃശൂർ: കനത്ത കാറ്റിലും മഴയിലും സ്കൂൾ കായികമേളയുടെ മത്സരങ്ങൾ നടക്കുന്ന വേദിയിൽ...

പ്രോജക്ട് ഷെൽട്ടർ മൂന്നാം വാർഷികവും 50-ാം വീടിന്റെ കൈമാറ്റവും നാളെ ബെംഗളൂരുവിൽ

ബെംഗളൂരു: നിർധനർക്ക് സ്വന്തമായി വീടൊരുക്കുന്ന ഹോപ്പ് സൊസൈറ്റിയുടെ സാമൂഹിക സംരംഭമായ 'പ്രോജക്ട്...

കലാകൈരളി ഓണാഘോഷം 4ന്

ബെംഗളൂരു: സഞ്ജയ് നഗർ കലാകൈരളിയുടെ ഈ വർഷത്തെ ഓണാഘോഷം ‘ഓണോത്സവം-2026’ ഒക്ടോബർ...

ഹാജി പാറമ്മൽ അബ്ദുൽ ഖാദർ സ്മാരക പ്രഥമ സാമൂഹികനീതി പുരസ്കാരം അഡ്വ. പി. ഉസ്മാന്

ബെംഗളൂരു: മൗവ്വഞ്ചേരി മഹൽ ബെംഗളൂരു ശാഖാ കമ്മിറ്റി ഏര്പ്പെ‍ടുത്തിയ പാറമ്മൽ അബ്ദുൽ ഖാദർ...

Related Articles

Popular Categories