ബെംഗളൂരു: കർണാടക ആർടിസിയുടെ ടിക്കറ്റ് ബുക്കിംഗ് സേവനങ്ങള്‍ ഇനി മുതല്‍ ബെംഗളൂരു വൺ, കർണാടക വൺ സെന്ററുകളിലും ലഭിക്കും. നഗരത്തിലെ 161 ബെംഗളൂരു-വൺ കേന്ദ്രങ്ങളിലും സംസ്ഥാനത്തെ ജില്ലാ, താലൂക്ക് ആസ്ഥാനങ്ങളിലായി സ്ഥിതി ചെയ്യുന്ന 1,021 കർണാടക-വൺ കേന്ദ്രങ്ങളിലും ടിക്കറ്റ് ബുക്ക് ചെയ്യാം.
യാത്രക്കാർക്ക് ടിക്കറ്റിംഗ് സൗകര്യം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഡയറക്ടറേറ്റ് ഓഫ് ഇലക്ട്രോണിക് ഡെലിവറി ഓഫ് സിറ്റിസൺ സർവീസസുമായി (ഇഡിസിഎസ്) സഹകരിച്ചാണ് ആരംഭിച്ച പദ്ധതി നടപ്പാക്കുന്നത്.
യാത്രക്കാർക്ക് സഹായത്തിനായി 080-26252625 (24×7) എന്ന നമ്പറിൽ കെഎസ്ആർടിസി കോൾ സെന്ററുമായോ 7760990034/35 (രാവിലെ 7 മുതൽ രാത്രി 10 വരെ) ബന്ധപ്പെടാം.
SUMMARY: Karnataka RTC tickets will now be available at Bengaluru One centers as well














