ബെംഗളൂരു: കേരള അത്‌ലറ്റ് ഫിസിക് അലയൻസ് (കെഎപിഎ) കോഴിക്കോട് സംഘടിപ്പിച്ച അഖില കേരള ഫിറ്റ്നസ് ചാമ്പ്യൻഷിപ്പ് മത്സരത്തിൽ കിഡ്സ് ഫിറ്റ്നസ്സ് ടൈറ്റിൽ സ്വന്തമാക്കി ബെംഗളൂരുവിലെ മലയാളി വിദ്യാര്‍ഥിനി. കേരളസമാജം ദൂരവാണിനഗര്‍ ജൂബിലി സിബിഎസ്ഇ സ്കൂൾ സെക്കന്‍ഡ് ഗ്രേഡ് വിദ്യാർഥിനി ദക്ഷ്‌ണ സജിത്ത് ആണ് നേട്ടം സ്വന്തമാക്കിയത്. മിസ്റ്റർ കേരള 2026 മത്സരത്തിലാണ് കിഡ്സ് ഫിറ്റ്നസ്സ് ടൈറ്റിൽ നേടിയത്.
കേരളസമാജം ദൂരവാണിനഗര്‍ അംഗവും, ബെംഗളൂരു REDHAT സോഫ്റ്റ്‌വെയറില്‍ ഉദ്യോഗസ്ഥനുമായ ദക്ഷ്‌ണയുടെ പിതാവ് സജിത് ഇ എസ് തുടർച്ചയായി കഴിഞ്ഞ മൂന്നു വർഷം ‘മിസ്റ്റർ കേരള’ ചാമ്പ്യനാണ്. ഈ മേഖയിലെ കോച്ച് കൂടിയായ അദ്ദേഹം തന്നെയാണ് മകൾ ദക്ഷ്‌ണക്ക് പരിശീലനം നൽകി വരുന്നത്. ദക്ഷ്‌ണയുടെ അമ്മ ഐശ്വര്യ മേക്കപ്പ് ആര്‍ടിസ്റ്റ് ആണ്. ബെംഗളൂരു ബഞ്ചാര ലേഔട്ട് ഹൊരമാവ് അഗരയിലാണ് കുടുംബം താമസിക്കുന്നത്.
SUMMARY: A Malayalee student from Bengaluru won the kids fitness title in the Mr. Kerala competition














