
ബെംഗളൂരു: ആനപ്പാളയ സെന്റ് സെബാസ്റ്റ്യൻ ദേവാലയത്തിൽ 47-ാമത് തിരുനാളിന് കൊടിയേറി. ഫാ. ജോബി കുന്നത്ത് സിഎംഐ കൊടിയേറ്റ് നടത്തി. തുടര്‍ന്നു വിശുദ്ധ കുർബാന, നൊവേന, ലദീഞ്ഞ് എന്നിവ നടന്നു. ഇടവക സഹ വികാരി റവ. ഫാ. ലിജു പൊറത്തൂർ സിഎംഐ നേതൃത്വം നല്‍കി
തിരുനാള്‍ ജനുവരി 26 വരെ നീണ്ടുനില്‍ക്കും. 24 വരെ വൈകുന്നേരം 7 മണിക്ക് വിശുദ്ധ കുർബാന, നൊവേന, ലദയ എന്നിവ ഉണ്ടായിരിക്കും. വിശുദ്ധ ദിനമായ ജനുവരി 25 ന് രാവിലെ വീടുകളിലേക്ക് വിശുദ്ധ അമ്പ് എഴുന്നള്ളിക്കും. വൈകുന്നേരം നാല് മണിക്ക് വൈദികരായ റവ. ഫാ. ജിബിൻ ദിക്കാട്ടിൽ, ലൂക്കാച്ചൻ ചിറമാറ്റേൽ സിഎംഐ എന്നിവര്‍ നേതൃത്വം നൽകും. തുടർന്ന് തിരുനാൾ പ്രദക്ഷിണവും ശിങ്കാരി മേളവും ഉണ്ടായിരിക്കും.
SUMMARY: Flag hoisting at St. Sebastian’s Church in Anapalaya














