
ന്യൂഡൽഹി: തെരുവുനായ വിഷയത്തില്‍ സുപ്രിം കോടതി പുറപ്പെടുവിച്ച ഉത്തരവിനെതിരെ മുൻ കേന്ദ്രമന്ത്രി മേനക ഗാന്ധി വിമർശിച്ചതില്‍ കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി. മേനക ഗാന്ധി നടത്തുന്നത് കോടതി അലക്ഷ്യവും കേസ് എടുക്കേണ്ടതുമായ പ്രവർത്തിയാണെന്നും കേസെടുക്കാത്തത് കോടതിയുടെ മാന്യതയാണെന്നും വ്യക്തമാക്കി.
കൂടാതെ കേന്ദ്രമന്ത്രിയും മൃഗസ്നേഹിയുമായിട്ട് തെരുവുനായ വിഷയത്തില്‍ മേനക ഗാന്ധി എന്തു ചെയ്തെന്നും പ്രശ്നം പരിഹരിക്കുന്നതിനായി എന്ത് ബജറ്റ് വിഹിതമാണ് ലഭ്യമാക്കിയതെന്നും കോടതി ചോദിച്ചു. എന്നാല്‍ മേനക ഗാന്ധി മുൻ മന്ത്രിയാണെന്നും തെരുവുനായ്ക്കളുമായി ബന്ധപ്പെട്ട് നിരവധി പ്രവർത്തനങ്ങള്‍ ചെയ്യുന്നുണ്ടെന്നും അവർക്കുവേണ്ടി ഹാജരായ അഭിഭാഷകൻ രാമചന്ദ്രൻ പറഞ്ഞു. കേസില്‍ വാദം തുടരുകയാണ്.
SUMMARY: Supreme Court against Maneka Gandhi














