കേരളത്തില്‍ വൻ ഡ്രൈവിംഗ് ലൈസന്‍സ് തട്ടിപ്പ്; ടെസ്റ്റില്ലാതെ ലൈസന്‍സ് സ്വന്തമാക്കാന്‍ ‘മൈസൂരു സംഘം’

കൊച്ചി: കേരളത്തില്‍ ഡ്രൈവിംഗ് ടെസ്റ്റ് നടത്താതെ ഏജന്‍റുമാർ മുഖേന മൈസൂരുവിൽ നിന്നും ലൈസൻസ് തരപ്പെടുത്തുന്ന സംഘം വടക്കൻ കേരളത്തിൽ സജീവം.സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് നിബന്ധനകള്‍ കടുപ്പിച്ചതോടെയാണ് അനധികൃതമായി മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വ്യാജ ലൈസന്‍സ് ലഭ്യമാക്കുന്ന സംഘം സജീവമായത്.

ഡ്രൈവിംഗ് ടെസ്റ്റില്‍ പങ്കെടുക്കാതെ തന്നെ കര്‍ണാടകയിലെ മൈസൂരുവില്‍ നിന്ന് ലൈസന്‍സ് നേടിയെടുത്ത്, പിന്നീട് അത് കേരള ലൈസന്‍സാക്കി മാറ്റുന്ന തട്ടിപ്പാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ (MVD) അന്വേഷണത്തില്‍ പുറത്തുവന്നിരിക്കുന്നത്. ഇത്തരത്തില്‍ മൈസൂരുവിൽ നിന്നും സംഘടിപ്പിക്കുന്ന ലൈസൻസിൽ മേൽവിലാസവും ഒപ്പും ഫോട്ടോയും മാറ്റി കേരളത്തിലെ ലൈസൻസ് ആക്കി മാറ്റാൻ മോട്ടർ വാഹനവകുപ്പിലെ ഉദ്യോഗസ്ഥർ കൂട്ടുനിൽക്കുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യത്തില്‍ മോട്ടോർവാഹന വകുപ്പിന്‍റെ വിജിലൻസ് വിഭാഗം അന്വേഷണം തുടങ്ങിയതായും കര്‍ശന നടപടിയുണ്ടാകുമെന്നും ഗതാഗത കമ്മീഷണർ അറിയിച്ചു.

സംസ്ഥാനത്തെ ഡ്രൈവിംഗ് ടെസ്റ്റുകളില്‍ പരാജയപ്പെടുന്നവരേയും ടെസ്റ്റിന് ഹാജരാകാന്‍ മടിയുള്ളവരേയും ലക്ഷ്യമിട്ടാണ് സംഘത്തിന്റെ തട്ടിപ്പ്. ഉദ്യോഗാര്‍ഥികളെ മൈസൂരുവിലെത്തിച്ച് അവിടെ താത്ക്കാലിക താമസം ഉണ്ടെന്ന് കാണിക്കുന്ന വ്യാജ വാടക കരാറുകളും തിരിച്ചറിയല്‍ രേഖകളും നിര്‍മിക്കുന്നു.തുടര്‍ന്നു അവിടെയുള്ള ചില ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ടെസ്റ്റില്‍ പങ്കെടുക്കാതെ തന്നെ ലൈസന്‍സ് നേടിയെടുക്കുന്നു. മാസങ്ങള്‍ക്ക് ശേഷം ഈ ലൈസന്‍സ് കേരളത്തിലെ അഡ്രസ്സിലേക്ക് മാറ്റാന്‍ അപേക്ഷ നല്‍കി നിയമപരമായി കേരള ലൈസന്‍സ് കൈക്കലാക്കുന്നു. ഇതാണ് തട്ടിപ്പിന്റെ രീതി.

സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നു ലൈസന്‍സ് മാറ്റി വരുന്ന അപേക്ഷകരുടെ രേഖകള്‍ അതീവ ജാഗ്രതയോടെ പരിശോധിക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥന്‍മാര്‍ക്ക്  നിര്‍ദേശം നല്‍കിയുട്ടുണ്ട്. തട്ടിപ്പ് കണ്ടെത്തിയാല്‍ ലൈസന്‍സ് റദ്ദാക്കുന്നതിനൊപ്പം ഇടനിലക്കാര്‍ക്കും ഉദ്യോഗാര്‍ഥികള്‍ക്കുമെതിരെ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മലപ്പുറത്ത് 2 പേര്‍ക്ക് കൂടി ഷിഗെല്ല; 100 ലേറെ പേര്‍ക്ക് രോഗ ലക്ഷണം

മലപ്പുറം: മലപ്പുറത്ത് വീണ്ടും രണ്ട് പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഇതോടെ...

ഇന്തോനേഷ്യയില്‍ കാട്ടുതീ നിയന്ത്രണ ദൗത്യത്തിനിടെ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു; ഒരാള്‍ മരിച്ചു

ജക്കാർത്ത: ഇന്തോനേഷ്യയില്‍ കാട്ടുതീ നിയന്ത്രിക്കാനുള്ള ദൗത്യത്തിനിടെ ഹെലികോപ്റ്റർ നദിയില്‍ തകർന്നുവീണ് ഒരാള്‍...

റെയിൽവേയുടെ ഡോർ ടു ഡോർ പാർസൽ സേവനം ബെംഗളൂരുവിലും

ബെംഗളൂരു: പാർസലുകൾ അയയ്ക്കുന്നതിനുള്ള നടപടികൾ കൂടുതൽ ലളിതമാക്കാൻ ഇന്ത്യൻ റെയിൽവേ അവതരിപ്പിക്കുന്ന...

അച്ഛനൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യവെ കെ.എസ്.ആർ.ടി.സി ബസിടിച്ച് 15കാരിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: അച്ഛനൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന പത്താം ക്ലാസ് വിദ്യാർഥിനി കെ.എസ്.ആർ.ടി.സി...

വിഷപ്പുകയിൽ ശ്വാസംമുട്ടി ഡല്‍ഹി; വായു ഗുണനിലവാര സൂചിക അഞ്ഞൂറ് കടന്നു

ന്യൂഡൽഹി:  ദീപാവലി ആഘോഷങ്ങൾക്ക് പിന്നാലെ അതിതീവ്രമായ വായുമലിനീകരണത്തിലും വിഷപ്പുകയിലും മുങ്ങി രാജ്യതലസ്ഥാനം. ഡൽഹിയുടെ...

യുവജന ക്യാംപ് നാളെമുതൽ

ബെംഗളൂരു: ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡിന്റെ യുവജന വിഭാഗമായ യങ്...

ദീപാവലി ആഘോഷങ്ങൾക്കിടെ അപകടങ്ങൾ; ബെംഗളൂരുവിൽ 32 പേർക്ക് പരുക്ക്

ബെംഗളൂരു: ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിക്കുന്നതിനിടെയുണ്ടായ അപകടങ്ങളിൽ ബെംഗളൂരുവിൽ 32 പേർക്ക്...

യമനിൽ രണ്ടാഴ്‌ചയായി കുടുങ്ങിയ 19 ഇന്ത്യൻ നാവികരെ മോചിപ്പിച്ചു

ന്യൂഡൽഹി: യമനിലെ ഹുദൈദ, സന എന്നിവിടങ്ങളിൽ കഴിഞ്ഞ രണ്ടാഴ്‌ചയായി കുടുങ്ങിക്കിടന്ന 19 ഇന്ത്യൻ...

Related Articles

Popular Categories