
ചെന്നൈ : സിനിമ, സീരിയല്‍ നടനും കല്പന-ഉർവശി-കലാരഞ്ജിനിമാരുടെ സഹോദരനുമായ കമല്‍ റോയ് അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. ഭാര്യയും ഒരു മകനുമുണ്ട്. സായൂജ്യം, അന്തപ്പുരം , കോളിളക്കം’, മഞ്ഞ്, കിങ്ങിണി, യുവജനോത്സവം , കല്യാണസൗഗന്ധികം, വാചാലം, ശോഭനം, ദ് കിങ് മേക്കർ ലീഡർ തുടങ്ങിയ ചിത്രങ്ങളിലും നടി വിനയ പ്രസാദ് മുഖ്യവേഷമിട്ട ‘ശാരദ’ പോലുള്ള ഒട്ടേറെ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.
ചവറ വി പി നായരുടെയും വിജയലക്ഷ്മി യുടെയും മകനാണ് അദ്ദേഹം. ദീർഘകാലമായി ചെന്നൈയില്‍ താമസമാക്കിയ അദ്ദേഹം തന്റെ കലാജീവിതത്തില്‍ പുലർത്തിയ ലാളിത്യം കൊണ്ടും വിനയം കൊണ്ടും സഹപ്രവർത്തകർക്കിടയില്‍ പ്രിയങ്കരനായിരുന്നു. അദ്ദേഹത്തിന്റെ സംസ്കാര ചടങ്ങുകള്‍ ചെന്നൈയില്‍ നടക്കും. നേരത്തെ 2016-ല്‍ സഹോദരിയായ നടി കല്‍പ്പനയും, 17-ാം വയസ്സില്‍ സഹോദരൻ നന്ദു എന്ന പ്രിൻസും വിടവാങ്ങിയിരുന്നു.
SUMMARY: Actor Kamal Roy passes away














