
ബാഴ്സലോണ: വടക്ക് കിഴക്കൻ സ്പെയിനിലെ കാറ്റലോണിയ മേഖലയിലുണ്ടായ ട്രെയിൻ അപകടത്തില്‍ ലോക്കോ പൈലറ്റ് കൊല്ലപ്പെട്ടു. റെയില്‍വേ പാളത്തിലേക്ക് തകർന്നു വീണ മതിലിലേക്ക് ട്രെയിൻ ഇടിച്ചു കയറിയാണ് അപകടമുണ്ടായത്. 40 ഓളം യാത്രക്കാർക്ക് പരുക്കേറ്റു, ഇതില്‍ പലരുടെയും നില ഗുരുതരമാണ്.
വടക്ക് കിഴക്കൻ സ്പെയിനിലെ കാറ്റലോണിയ മേഖലയിലാണ് അപകടമുണ്ടായത്. കാറ്റലോണിയ മേഖലയില്‍ പെയ്ത കനത്ത മഴയെത്തുടർന്ന് പാളത്തിന് സമീപത്തെ മതില്‍ തകർന്നു വീഴുകയായിരുന്നു. ഇതേസമയം പാതയിലൂടെ വന്ന ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. 38 അഗ്നിശമന സേനാ യൂണിറ്റുകളും ഇരുപതിലേറെ ആംബുലൻസുകളും സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.
ഗെലിഡ നഗരത്തിന് സമീപമാണ് അപകടം നടന്നത്. അപകടത്തെത്തുടർന്ന് ഈ റൂട്ടിലൂടെയുള്ള ട്രെയിൻ സർവീസുകള്‍ അധികൃതർ താത്കാലികമായി റദ്ദാക്കി. നിലവില്‍ മതിലിന് അടിയില്‍ ആരും കുടുങ്ങി കിടക്കുന്നില്ലെന്നാണ് അധികൃതർ വിശദമാക്കുന്നത്.
SUMMARY: Another train accident in Spain; Tragic end for loco pilot














