
റായ്പൂര്‍: ഛത്തീസ്ഗഡിലെ ഭട്ടാപരയില്‍ സ്പോഞ്ച് അയണ്‍ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തില്‍ ആറ് തൊഴിലാളികള്‍ കൊല്ലപ്പെട്ടു. ഇന്ന് ഉച്ചയോടെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. നിരവധി തൊഴിലാളികള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഭട്ടാപര റൂറല്‍ ഏരിയയിലെ ബകുലാഹി ഗ്രാമത്തിലുള്ള ‘റിയല്‍ ഇസ്പാത് സ്പോഞ്ച് അയണ്‍ ഫാക്ടറി’യിലാണ് സ്ഫോടനം നടന്നത്.
ഫാക്ടറിയിലെ ഫർണസിലുണ്ടായ സ്ഫോടനമാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. സ്ഫോടനത്തെത്തുടർന്ന് ഫാക്ടറിയില്‍ നിന്ന് കറുത്ത പുക ഉയരുന്നത് കിലോമീറ്ററുകളോളം ദൂരെ നിന്ന് കാണാമായിരുന്നു. ഇത് പ്രദേശവാസികള്‍ക്കിടയില്‍ വലിയ പരിഭ്രാന്തി പരത്തി.
SUMMARY: Explosion at iron factory in Chhattisgarh; six killed














