ബെംഗളൂരു: ഹാസനിൽ കാട്ടാനയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളിയായ സ്ത്രീ മരിച്ചു. സകലേശ്പുര മുഗാലി ഗ്രാമത്തിലെ ശോഭ ആണ് മരിച്ചത്. ഇന്നലെ രാവിലെ ജോലിക്കിടെയാണ് ഇവർക്ക് നേരെ കാട്ടാന പാഞ്ഞെത്തിയത്. രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ആന കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ വനം വകുപ്പിനെതിരെ പ്രതിഷേധവുമായി പ്രദേശവാസികള്‍ രംഗത്തെത്തി. വന്യമൃഗ ആക്രമണത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധ പ്രകടനം നടത്തി.
SUMMARY: A plantation worker died in a forest attack in Hassan














