തൊടുപുഴ: തേയില വെട്ടുന്ന പ്രൂണിങ് യന്ത്രത്തിന്റെ ബ്ലെയ്ഡ് മുറിഞ്ഞ് ദേഹത്ത് പതിച്ച് പരുക്കേറ്റ തൊഴിലാളി മരിച്ചു. ഇടുക്കി സൂര്യനെല്ലി ഗുണ്ടുമല ഡിവിഷനിലെ വിജയ് ശേഖര്‍(52) ആണ് മരിച്ചത്. രാവിലെ 9.30നാണ് ജോലിക്കിടെ പ്രൂണിങ് യന്ത്രത്തിന്റെ ബ്ലെയ്ക്ക് ഒടിഞ്ഞ് വിജയ് ശേഖറിന്റെ തുടയിടുക്കിലേക്ക് തുളച്ചു കയറുകയായിരുന്നു. ഇരു തുടകളിലും ആഴത്തില്‍ മുറിവേറ്റതു കൂടാതെ വൃഷണ സഞ്ചി മുറിഞ്ഞു പോവുകയും ചെയ്തു.
തേയില വെട്ടുന്നിതിനിടെ നിയന്ത്രണം വിട്ട യന്ത്രം വിജയ് ശേഖറിന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.ശാന്തന്‍പാറ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.സംസ്‌കാരം നാളെ 11ന് സൂര്യനെല്ലിയിലെ പൊതുശ്മശാനത്തില്‍ നടക്കും.
SUMMARY: A plantation worker died tragically after the blade of a machine pierced his body while cutting tea leaves.
SUMMARY: A plantation worker died tragically after the blade of a machine pierced his body while cutting tea leaves.