കൊല്ലം: കൊട്ടാരക്കര പട്ടാഴിയില്‍ തെരുവുനായയുടെ ആക്രമണത്തില്‍ മൂന്നുവയസുകാരനും മുത്തശ്ശിക്കും ഗുരുതര പരുക്ക്. പ്രശാന്ത്-അഞ്ജന ദമ്പതികളുടെ മകൻ ആദർശിനാണ് മുഖത്ത് സാരമായ കടിയേറ്റത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ നായ ആക്രമിക്കുന്നത് കണ്ട് തടയാൻ ശ്രമിച്ചപ്പോഴാണ് അമ്മൂമ്മ ശോഭനയ്ക്കും കടിയേറ്റത്.
ഗുരുതര പരുക്കേറ്റ ഇരുവരെയും പ്രാഥമിക ചികിത്സയ്ക്ക് ശേഷം കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ നിന്നും വിദഗ്ധ ചികിത്സയ്ക്കായി പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
SUMMARY: A stray dog mauled the face of a three-year-old boy who was playing in the courtyard















