ആറ്റിങ്ങൽ: ആറ്റിങ്ങൽ ഗവ. ഗേൾസ് ഹയർ സെക്കന്‍ററി സ്കൂള്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് വിദ്യാർഥിനിക്ക് പരുക്ക്. ഗുരുതരമായ് പരുക്കേറ്റ വിദ്യാര്‍ഥിനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്കാണ് സംഭവം.
അതേസമയം എങ്ങനെയാണ് വിദ്യാർഥിനി രണ്ടാം നിലയിൽ നിന്ന് വീണതെന്ന് വ്യക്തമല്ല. വിദ്യാർഥിനിയുടെ തുടയെല്ലിനും കൈക്കും പരിക്കുണ്ടെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ആദ്യം വലിയകുന്ന് താലൂക്കാശുപത്രിയിലും തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ആറ്റിങ്ങൽ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
SUMMARY: A student fell from the top of the school building and was injured.














