കൊച്ചി: സിനിമ-സീരിയല്‍ താരം കെപിഎസി രാജേന്ദ്രൻ അന്തരിച്ചു. ഫ്ലവേഴ്സ് ടീവിയിലെ ഉപ്പും മുളകുമാണ് കെപിഎസി രാജേന്ദ്രന് കൂടുതല്‍ പ്രേക്ഷക ശ്രദ്ധ നേടി നല്‍കിയത്. സീരിയലില്‍ പടവലം വീട്ടില്‍ കുട്ടൻപിള്ള എന്ന കഥാപാത്രമായിരുന്നു അദ്ദേഹത്തിൻ്റേത്. കെപിഎസി, സൂര്യസോമ, ചങ്ങനാശേരി നളന്ദാ തീയേറ്റേഴ്‌സ്, ഗീഥാ ആര്‍ട്ട്‌സ് ക്ലബ്ബ് തുടങ്ങി നിരവധി പ്രശസ്ത നാടക സമിതികളില്‍ അഭിനയിച്ചിട്ടുണ്ട്.
സ്‌കൂള്‍ നാടകങ്ങളിലൂടെയാണ് അദ്ദേഹം കലാരംഗത്തേയ്ക്ക് എത്തിയത്. അമച്വര്‍, പ്രഫഷണല്‍ നാടകങ്ങളിലും അദ്ദേഹം സജീവമായിരുന്നു. എസ്.പി. പിള്ള, അടൂര്‍ പങ്കജം, അടൂര്‍ ഭവാനി തുടങ്ങിയവര്‍ക്കൊപ്പം നാടകങ്ങളില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. അടൂർ ഭാസിക്കൊപ്പവും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
SUMMARY: Actor KPAC Rajendran passes away