അടിമാലിയിലെ മണ്ണിടിച്ചില്‍ ദുരന്തം; ഓണത്തിന് മുമ്പായി 10 ലക്ഷം വീതം നഷ്ടപരിഹാരം നല്‍കുമെന്ന് മന്ത്രി

തിരുവനന്തപുരം: അടിമാലി മണ്ണെടിച്ചില്‍ ദുരന്തബാധിതരായ കുടുംബങ്ങള്‍ക്ക് ഉടന്‍ നഷ്ടപരിഹാരം നല്‍കുമെന്ന് റവന്യൂ മന്ത്രി എ പി അനില്‍ കുമാര്‍. ഓണത്തിന് മുമ്പായി എല്ലാവര്‍ക്കും 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കുമെന്ന് മന്ത്രി വ്യക്തമാക്കി. ഇത് സംബന്ധിച്ച അന്തിമ തീരുമാനം മന്ത്രിസഭാ യോഗത്തില്‍ കൈക്കൊള്ളും. 18 കുടുംബങ്ങളാണ് അര്‍ഹമായ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സമരം നടത്തിവന്നത്.

സമരം ഒരു മാസം പിന്നിട്ട പശ്ചാത്തലത്തിലാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഈ നിര്‍ണായക ഇടപെടലുണ്ടായിരിക്കുന്നത്. അതേസമയം സമരം തുടുമെന്ന നിലപാടിലാണ് പ്രദേശവാസികള്‍. റവന്യൂ മന്ത്രി നല്‍കിയ ഉറപ്പില്‍ വിശ്വാസമുണ്ടെന്നും എന്നാല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരം തങ്ങളുടെ കൈകളില്‍ കിട്ടുന്നത് വരെ സമരം തുടരുമെന്നുമാണ് ദുരന്തബാധിതര്‍ വ്യക്തമാക്കിയത്.

ഇന്ന് മന്ത്രിയെ നേരില്‍ കണ്ട് ഇരകള്‍ തങ്ങളുടെ നിവേദനവും ആവശ്യങ്ങളും ബോധിപ്പിച്ചിരുന്നു. പണം തുകയായി ലഭിച്ച ശേഷം മാത്രമേ പൂര്‍ണമായ പ്രക്ഷോഭം അവസാനിപ്പിക്കൂ എന്ന നിലപാടിലാണ് ദുരന്തബാധിതരായ കുടുംബങ്ങള്‍. സംസ്ഥാനത്തെ ഭൂമി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് കൃത്യമായ നടപടികളുണ്ടാകുമെന്നും ഇതിനായി പഴയ നിയമങ്ങള്‍ പരിഷ്‌കരിച്ച്‌ രണ്ടാം ഭൂപരിഷ്‌കരണ നിയമം കൊണ്ടുവരുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇടുക്കിയിലെ ഭൂമി വിഷയങ്ങളില്‍ പലതും കോടതി കേസുകള്‍ കാരണം സ്തംഭനാവസ്ഥയിലാണ്. ഇത് പരിഹരിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായി ഒരു വിദഗ്ധ സമിതിയെ നിയോഗിക്കും. സര്‍ക്കാര്‍ ഭൂമിയിലെ കയ്യേറ്റം ഒരു കാരണവശാലും അനുവദിക്കില്ലെന്നും കയ്യേറ്റക്കാരില്‍ നിന്ന് ഭൂമി തിരിച്ചുപിടിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഭൂമി തരംമാറ്റത്തിനായി നിലവിലുള്ള 2.5 ലക്ഷം അപേക്ഷകളില്‍ 25,000 എണ്ണം സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വേഗത്തില്‍ തീര്‍പ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു.

SUMMARY: Adimali landslide tragedy: Minister announces compensation of ₹10 lakh each before Onam

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കേരളത്തിൽ വൈദ്യുതി ഉപഭോഗം റെക്കോഡ് തലത്തില്‍; നിയന്ത്രണം കടുത്തേക്കും

കൊച്ചി: സംസ്ഥാനത്ത് മഴ ലഭിച്ചില്ലെങ്കില്‍ വൈദ്യുതി നിയന്ത്രണം കടുപ്പിക്കാന്‍ സാധ്യത. നിലവിലെ...

ബ്രി​ക്സ് ഉ​ച്ച​കോ​ടി​ക്ക് ഇ​ന്ന് സ​മാ​പ​നം

ന്യൂഡൽഹി: പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് ന്യൂഡൽഹിയിൽ സമാപനം. രണ്ടാംദിനത്തിലെ പ്രധാന...

കൈരളി കലാസമിതി ഓണോത്സവം ഇന്ന്

ബെംഗളൂരു: ബെംഗളൂരുവിലെ പ്രമുഖ സാംസ്കാരിക സംഘടനയായ കൈരളി കലാസമിതിയുടെ ഓണോത്സവം ഇന്ന്...

ബെംഗളൂരുവിൽ പൗരന്മാരുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനം; തുരഹള്ളി വനമേഖലയിൽ നീക്കം ചെയ്തത് 2 ടൺ മാലിന്യം

ബെംഗളൂരു: നഗരത്തിലെ പരിസ്ഥിതി സംരക്ഷണത്തിനും പൊതുസ്ഥലങ്ങളുടെ ശുചിത്വത്തിനുമായി പൗരന്മാരുടെയും സന്നദ്ധ പ്രവർത്തകരുടെയും...

ബള്ളാരി കേരള കൾച്ചറൽ അസോസിയേഷൻ ഓണാഘോഷം ഇന്ന്

ബെംഗളൂരു: വടക്കൻ കർണാടകയിലെ പ്രമുഖ മലയാളി കൂട്ടായ്മയായ ബള്ളാരി കേരള കൾച്ചറൽ...

ലുലു മാളിൽ ‘ത്രെഡ്‌സ് ഓഫ് ഇന്ത്യ’ കൈത്തറി വസ്ത്രപ്രദർശനം

ബെംഗളൂരു: ബെംഗളൂരു രാജാജിനഗറിലെ ലുലുമാളിൽ 'ത്രെഡ്‌സ് ഓഫ് ഇന്ത്യ' കൈത്തറി വസ്ത്രപ്രദർശനത്തിന്...

യു​എ​സ് ഓ​പ്പ​ൺ: കസാക്കിസ്ഥാൻ ടെന്നീസ് താരം എ​ലീ​ന റി​ബാ​കി​ന​യ്ക്ക് ക​ന്നിക്കിരീടം

ന്യൂ​യോ​ർ​ക്ക്: യു​എ​സ് ഓ​പ്പ​ൺ വ​നി​താ സിം​ഗി​ൾ​സ് കി​രീ​ടം ക​സാ​ഖ് താ​രം എ​ലീ​ന...

രാജ്യത്ത് 13,186 എം.ബി.ബി.എസ് സീറ്റുകൾ കൂടി; കർണാടകയിൽ കൂടുതൽ സീറ്റുകൾ – 1650, കേരളത്തിൽ 300

ന്യൂഡൽഹി: രാജ്യത്തെ മെഡിക്കൽ കോളേജുകളിൽ 13,186 എം.ബി.ബി.എസ് സീറ്റുകൾ കൂടി അനു...

Related Articles

Popular Categories