ബെംഗളൂരു: ഓൾ ഇന്ത്യ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ പ്രവാസി മലയാളികളിൽ നിന്നും പ്രഗൽഭരായ ഗായകരെ കണ്ടെത്തുന്നതിനായി നടത്തിവരാറുള്ള കർണാടക എയ്മ വോയിസിന്റെ ഈ വർഷത്തെ പ്രാഥമിക തിരഞ്ഞെടുപ്പ് ഒക്ടോബർ 11ന് ഇന്ദിരാനഗര്‍ ഈസ്റ്റ് കൾച്ചറൽ അസോസിയേഷൻ ഹാളില്‍ നടക്കും.
മത്സരാർത്ഥികളുടെ പ്രായത്തിന്റെ അടിസ്ഥാനത്തിൽ മൂന്ന് വിഭാഗത്തിൽ ആയിരിക്കും മത്സരം നടത്തുക. ഒക്ടോബർ 17, വെള്ളിയാഴ്ചയാണ് അവസാനഘട്ട മത്സരം. സംസ്ഥാനതലത്തിൽ സംസ്ഥാന വിജയികൾക്ക് ഒക്ടോബർ 26ന് ചെന്നൈയിൽ വച്ച് നടത്തപ്പെടുന്ന സൗത്ത് ഇന്ത്യ സോണൽ മത്സരത്തിൽ പങ്കെടുക്കാൻ അവസരം ഉണ്ടായിരിക്കും. ഇതിൽ വിജയികളാകുന്നവർക്ക് ഡിസംബറിൽ എറണാകുളത്ത് ഫ്ലവേഴ്സ് ചാനലിലൂടെയുള്ള തൽക്ഷണ സംപ്രേഷണത്തോടുകൂടി നടത്തപ്പെടുന്ന ദേശീയ മത്സരത്തിൽ മത്സരിക്കുവാൻ അവസരം ലഭിക്കും.
കർണാടകയിലെ ആദ്യപാദ മത്സരത്തിൽ പങ്കെടുക്കുവാൻ താല്പര്യപ്പെടുന്നവർ ഒക്ടോബർ 6 ന് തീയതിക്ക് മുൻപായി www.myaima.org.in എന്ന വെബ്സൈറ്റിൽ പേർ രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക്: 9986387746, 9845193244.