Monday, July 7, 2025
25.4 C
Bengaluru

പരിശീലനത്തിനിടെ പാരച്യൂട്ട് തുറക്കാനായില്ല; കർണാടക സ്വദേശിയായ വ്യോമസേന ഉദ്യോഗസ്ഥൻ മരിച്ചു

ബെംഗളൂരു: പരിശീലനത്തിനിടെ പാരച്യൂട്ട് തുറക്കാൻ സാധിക്കാത്തതിനെ തുടർന്ന് വ്യോമസേന ഉദ്യോഗസ്ഥൻ മരിച്ചു. ശിവമോഗ ഹൊസനഗര താലൂക്കിലെ ശങ്കുരുവിൽ നിന്നുള്ള ജി.എസ്. മഞ്ജുനാഥ് (36) ആണ് മരിച്ചത്. ഉത്തർപ്രദേശിലെ ആഗ്രയിലുള്ള പാരാട്രൂപ്പർ പരിശീലന സ്കൂളിൽ നടന്ന പരിശീലനത്തിനിടെയാണ് അപകടമുണ്ടായത്.  വ്യോമസേനയിലെ ജൂനിയർ വാറന്റ് ഓഫീസറാണ് മഞ്ജുനാഥ്.

2005 ൽ വ്യോമസേനയിൽ ചേർന്ന മഞ്ജുനാഥ് ജമ്മു കശ്മീർ, അസം, യു.പി., ഡൽഹി എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കഴിഞ്ഞ ഒന്നര മാസമായി ആഗ്രയിൽ പാരാ ജമ്പ് ഡിവിഷനിൽ സേവനമനുഷ്ഠിച്ചു വരികയായിരുന്നു. 18,000 അടി ഉയരത്തിൽ നിന്നും കാർഗോ വിമാനത്തിൽ പാരാ ജമ്പ് പരിശീലനത്തിനിടെയാണ് അപകടമുണ്ടായത്. 11 ജമ്പർമാർ സുരക്ഷിതമായി താഴേക്ക് ചാടിയപ്പോൾ മഞ്ജുനാഥിന്റെ പാരച്യൂട്ട് തകരാറിലാകുകയായിരുന്നു. മഞ്ജുനാഥിന്റെ മൃതദേഹം ആഗ്രയിൽ നിന്ന് ബെംഗളൂരുവിലേക്ക് എത്തിച്ചു. ഹൊസനഗരയിലെ മാവിനകൊപ്പ സർക്കിളിൽ സംസ്കാരം നടത്തി.

TAGS: AIRFORCE OFFICER DEATH
SUMMARY: Karnataka IAF officer dies as parachute fails to open during training

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

വിവാഹാഭ്യർഥന നിരസിച്ച യുവതിയെ കുത്തി പരുക്കേൽപ്പിച്ച ശേഷം 30കാരൻ ജീവനൊടുക്കി

മംഗളൂരു: വിവാഹാഭ്യർഥന നിരസിച്ചതിനു യുവതിയെ കുത്തി പരുക്കേൽപ്പിച്ച ശേഷം 30കാരൻ ആത്മഹത്യ...

മലിനജലം കുടിച്ച് 3 മരണം; 5 പേർ ആശുപത്രിയിൽ

ബെംഗളൂരു: കർണാടകയിലെ യാദ്ഗിറിൽ മലിനജലം കുടിച്ച് 3 പേർ മരിച്ചു. 5...

പെട്ടെന്നുള്ള മരണങ്ങളിൽ പോസ്റ്റ്മോർട്ടം നിർബന്ധമാക്കി ആരോഗ്യ വകുപ്പ്

ബെംഗളൂരു: കർണാടകയിൽ പെട്ടെന്നുള്ള മരണങ്ങൾ ആരോഗ്യവകുപ്പിനെ അറിയിക്കണമെന്ന് സർക്കാർ. ആശുപത്രിക്ക് പുറത്തു...

ചേലാകര്‍മ്മത്തിനായി അനസ്‌തേഷ്യ നല്‍കിയ കുഞ്ഞ് മരിച്ച സംഭവം: കേസെടുത്ത് ബാലാവകാശ കമ്മീഷന്‍

കോഴിക്കോട്: ചേലാകർമത്തിന് സ്വകാര്യ ക്ലിനിക്കിൽ എത്തിച്ച രണ്ട് മാസം പ്രായമായ കുഞ്ഞ്...

Topics

മാട്രിമോണിയൽ സൈറ്റിലൂടെ സൈബർ തട്ടിപ്പ്; 34 ലക്ഷം രൂപ നഷ്ടമായെന്ന പരാതിയുമായി യുവാവ്

ബെംഗളൂരു: മാട്രിമോണിയൽ സൈറ്റിലൂടെ പരിചയപ്പെട്ട യുവതി സൈബർ തട്ടിപ്പിലൂടെ 34 ലക്ഷം...

സുരക്ഷിതമല്ലാത്ത ഹെൽമറ്റുകൾ ഉപയോഗിക്കുന്നതിനെതിരെ നടപടിയുമായി ട്രാഫിക് പോലീസ്

ബെംഗളൂരു: ഗുണനിലവാരമില്ലാത്ത ഹെൽമറ്റുകൾ ഉപയോഗിക്കുന്നതിനെതിരെ നടപടിയുമായി ബെംഗളൂരു ട്രാഫിക് പോലീസ്. ഐഎസ്ഐ...

വാഹനാപകടം; മലയാളി വിദ്യാർഥിക്ക് ദാരുണാന്ത്യം

ബെംഗളൂരു: ബെംഗളൂരുവില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് മലയാളി വിദ്യാർഥി മരിച്ചു. എറണാംകുളം...

പുതിയ 5 റൂട്ടുകളിൽ സർവീസുമായി ബിഎംടിസി

ബെംഗളൂരു: പുതിയ 5 റൂട്ടുകളിൽ നോൺ എസി ബസ് സർവീസുമായി ബിഎംടിസി....

കോടിക്കണക്കിനുരൂപയുടെ നിക്ഷേപ തട്ടിപ്പ്; മലയാളി ദമ്പതിമാരുടെപേരിൽ കേസ്

ബെംഗളൂരു: ബെംഗളൂരുവിൽ ചിട്ടികമ്പനി നടത്തി കോടിക്കണക്കിന് രൂപയുടെ നിക്ഷേപ തട്ടിപ്പ് നടത്തി...

വിമാനം പുറപ്പെടുന്നതിനു തൊട്ടു മുൻപ് പൈലറ്റ് കുഴഞ്ഞു വീണു

ബെംഗളൂരു: എയർഇന്ത്യ വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിനു തൊട്ടു മുൻപ് പൈലറ്റ്...

നന്ദി ഹിൽസ് സന്ദർശകർക്ക് സന്തോഷ വാർത്ത; പുതിയ റസ്റ്ററന്റുമായി കെഎസ്ടിഡിസി

ബെംഗളൂരു: ഗ്ലാസ് ഭിത്തിയിലൂടെ നന്ദി ഹിൽസിന്റെ സൗന്ദര്യം ആസ്വദിച്ചു ഭക്ഷണം കഴിക്കാൻ...

ഇലക്ട്രോണിക് സിറ്റിയിലേക്കുള്ള നമ്മ മെട്രോ പാതയിൽ ഓഗസ്റ്റ് 15ന് സർവീസ് ആരംഭിച്ചേക്കും

ബെംഗളൂരു: യാത്രക്കാരുടെ പ്രതിഷേധം ശക്തമാകുന്നതിനിടെ ഇലക്ട്രോണിക് സിറ്റിയിലേക്കുള്ള ആർവി റോഡ്-ബൊമ്മസന്ദ്ര പാതയിൽ...

Related News

Popular Categories

You cannot copy content of this page