Thursday, January 22, 2026
20.6 C
Bengaluru

സുരക്ഷാ പരിശോധനയുടെ പേരില്‍ മോശമായി പെരുമാറി; വിദേശ യുവതിയുടെ പരാതിയില്‍ വിമാനത്താവള ജീവനക്കാരന്‍ അറസ്റ്റില്‍

ബെംഗളൂരു: സുരക്ഷാ പരിശോധനയുടെ പേരില്‍ വിദേശ യുവതിയായ  യാത്രക്കാരിയോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ വിമാനത്താവള ജീവനക്കാരന്‍ അറസ്റ്റില്‍. എയർ ഇന്ത്യ എസ്എടിഎസിലെ ജീവനക്കാരനായ മുഹമ്മദ് അഫാൻ അഹമ്മദ് (25) ആണ് അറസ്റ്റിലായത്.

ദക്ഷിണ കൊറിയയിലേക്ക് പോകുകയായിരുന്നു യുവതി. സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിന്റെ (സിഐഎസ്എഫ്) സ്‌ക്രീനിങ്ങും ഇമിഗ്രേഷൻ നടപടിക്രമങ്ങളും പൂർത്തിയാക്കിയതിന് ശേഷം ടെർമിനൽ 2 ൽ എത്തിയപ്പോഴായിരുന്നു സംഭവം. യാത്രക്കാരിയുടെ അടുത്തേക്ക് വന്ന ജീവനക്കാരൻ, വിമാനത്താവളത്തിലെ ഗ്രൗണ്ട് സ്റ്റാഫറാണെന്ന് പരിചയപ്പെടുത്തി ബാഗിൽ നിന്ന് ബീപ്പ് ശബ്ദം വരുന്നുണ്ടെന്ന് പറഞ്ഞു. പതിവ് ചെക്കിംഗ് ഏരിയയിലേക്ക് പോകുന്നത് കാലതാമസത്തിന് കാരണമാകുമെന്നും അതിനാല്‍ പുരുഷന്മാരുടെ ടോയ്‌ലറ്റിനടുത്തുള്ള ആളൊഴിഞ്ഞ സ്ഥലത്തേക്ക് വരാന്‍ യുവതിയോട് പറഞ്ഞു. അവിടെയെത്തിയപ്പോള്‍ യുവതിയെ ദുരുദ്ദേശത്തോടെ സ്പർശിക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്തു എന്നാണ് ആരോപണം.

യുവതി ഉടൻ തന്നെ സംഭവം വിമാനത്താവള സുരക്ഷാ ജീവനക്കാരെ അറിയിച്ചു. അധികൃതർ പ്രതിയെ കസ്റ്റഡിയിലെടുത്ത് കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവള പോലീസിന് കൈമാറുകയായിരുന്നു.

അതേസമയം ഇയാള്‍ക്ക് ദേഹപരിശോധന നടത്താൻ അധികാരമില്ലെന്ന് പോലീസ് പറഞ്ഞു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്. അറസ്റ്റിലായ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
SUMMARY: Airport employee arrested after complaint from foreign woman for misbehaving during security check

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

കെ.എൽ 90; സർക്കാർ വാഹനങ്ങൾക്ക് ഇനി പ്രത്യേക രജിസ്‌ട്രേഷൻ സീരീസ്

തിരുവനന്തപുരം: സർക്കാർ, കേന്ദ്രസർക്കാർ, പൊതുമേഖലാ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സർവകലാശാലകൾ എന്നിവയുടെ...

കിളിമാനൂർ വാ​ഹ​നാ​പ​ക​ടം​:​ ​സി ഐ ഉ​ൾ​പ്പെ​ടെ​ ​മൂ​ന്നു​പേ​ർ​ക്ക് ​സ​സ്‌​പെ​ൻ​ഷൻ

തിരുവനന്തപുരം: കിളിമാനൂരിൽ വാഹനാപകടത്തിൽ ദമ്പതികള്‍ മരിച്ച സംഭവത്തിൽ മൂന്നു പോലീസ് ഉദ്യോഗസ്ഥര്‍ക്ക്...

നദിയിൽ കുളിക്കാനിറങ്ങിയ 2 പത്താംക്ലാസ് വിദ്യാർഥികൾ മുങ്ങിമരിച്ചു

തിരുവനന്തപുരം: വാമനപുരം നദിയിൽ കുളിക്കാനിറങ്ങിയ പത്താംക്ലാസ് വിദ്യാർഥികളായ രണ്ടുപേർ മുങ്ങിമരിച്ചു. കടയ്ക്കാവൂർ...

കെഎൻഎസ്എസ് ഹൊസ്പേട്ട് കരയോഗം കുടുംബസംഗമം

ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റി വിജനഗര ഹൊസ്പേട്ട് കരയോഗം വാർഷിക കുടുംബസംഗമം...

Topics

സ്ത്രീകളുടെ അടിവസ്ത്രങ്ങൾ മോഷ്ടിക്കുന്നത് പതിവാക്കിയ മലയാളി യുവാവ് ബെംഗളൂരുവിൽ അറസ്റ്റിൽ

ബെംഗളൂരു: സ്ത്രീകളുടെ അടിവസ്ത്രങ്ങൾ മോഷ്ടിച്ച് സെൽ‍ഫിയെടുത്ത് സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ച മലയാളി യുവാവ്...

ബിഎംടിസി ബസുകളിലെ യുപിഐ പെയ്മെന്റിൽ തിരിമറി; മൂന്ന് കണ്ടക്ടർമാർക്ക് സസ്പെൻഷൻ

ബെംഗളൂരു: ബിഎംടിസി ബസിലെ യുപിഐ ടിക്കറ്റിങ് സംവിധാനത്തിൽ  ക്രമക്കേട് നടത്തിയ മൂന്ന്...

ബെംഗളൂരുവിലെ ഈ പ്രദേശങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു: 66/11 കെവി ബനസവാഡി സബ്സ്റ്റേഷനിലെ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ താഴെ കൊടുത്തിരിക്കുന്ന...

5.15 കോടിയുടെ മയക്കുമരുന്നുമായി നൈജീരിയക്കാരന്‍ അറസ്റ്റില്‍

ബെംഗളൂരു: 5.15 കോടി രൂപയുടെ എംഡിഎംഎ, ലഹരിമരുന്ന് എന്നിവയുമായി നൈജീരിയക്കാരന്‍ ബെംഗളൂരുവില്‍...

റോഡ് മുറിച്ചു കടക്കുന്നതിനിടെ എട്ടുവയസ്സുകാരനും അമ്മയും ബസിടിച്ച് മരിച്ചു

ബെംഗളൂരു: ബെംഗളൂരു വിവേക് നഗര്‍ ഈജിപുരയിൽ റോഡ് മുറിച്ചു കടക്കുമ്പോൾ കോളേജ്...

മെട്രോ യെല്ലോ ലൈനില്‍ എട്ടാം ട്രെയിന്‍; ഇനി സർവീസ് ഇടവേള എട്ടുമിനിറ്റ്

ബെംഗളൂരു: നമ്മ മെട്രോയുടെ യെല്ലോ ലൈനില്‍ എട്ടാമത്തെ ട്രെയിന്‍ കൂടി സര്‍വീസിന്...

ബാർ ലൈസൻസിന് 25 ലക്ഷം രൂപ കൈക്കൂലി: മൂന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറസ്റ്റിൽ

ബെംഗളൂരു: കൈക്കൂലി വാങ്ങുന്നതിനിടെ മൂന്ന് എക്സൈസ് ഉദ്യോഗസ്ഥരെ ബെംഗളൂരു ലോകായുക്ത പിടികൂടി....

ശുചിത്വ മാനദണ്ഡങ്ങൾ പാലിച്ചില്ല; ആറ് പിജി സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി

ബെംഗളൂരു: ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാത്തതിന്റെ പേരിൽ ബെംഗളൂരുവില്‍ ആറ് പേയിംഗ് ഗസ്റ്റ്...

Related News

Popular Categories

You cannot copy content of this page