ടെഹ്റാൻ: യുഎസിന്‍റെ ആക്രമണ ഭീഷണിക്കിടെ ഇറാൻ വ്യോമപാത ഭാഗികമായി അടച്ചു. ഔദ്യോഗിക അനുമതിയുള്ള വിമാനങ്ങളെ മാത്രമേ പ്രവേശിപ്പിക്കൂ. സുരക്ഷാ കാരണങ്ങളെ തുടര്‍ന്നാണ് ആകാശപാതയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതെന്ന് ഇറാന്‍ വ്യക്തമാക്കി. ഇതോടെ ബദൽ റൂട്ടുകളിലൂടെയാണ് എയർ ഇന്ത്യ, ഇൻഡിഗോ അടക്കമുള്ള വിമാനങ്ങൾ സർവീസ് നടത്തുന്നത്. യാത്രക്കാർക്കായി വിമാന കമ്പനികൾ പ്രത്യേക നിർദേശങ്ങൾ നൽകി
വ്യോമ പാത മാറ്റാൻ കഴിയാത്ത വിമാന സർവീസുകൾ റദ്ദാക്കുന്നതായും എയർ ഇന്ത്യ അറിയിച്ചു. വിമാനത്താവളത്തിലേക്ക് പോകുന്നതിനു മുൻപ് ഫ്ലൈറ്റ് സ്റ്റാറ്റസ് നോക്കണം. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്ക് മുൻഗണന നൽകുന്നുവെന്നും എയർ ഇന്ത്യ വ്യക്തമാക്കി. ഇൻഡിഗോയും സമാന അറിയിപ്പ് നൽകി.
ഇറാൻ വ്യോമാതിർത്തി ഒഴിവാക്കണമെന്ന് പല രാജ്യങ്ങളും ഇന്നലെ തന്നെ വിമാനക്കമ്പനികളോട് ആവശ്യപ്പെട്ടിരുന്നു.
ഇറാനിലെ സർക്കാർ വിരുദ്ധ പ്രക്ഷോഭം 19-ാം ദിവസത്തിലേക്ക് കടക്കുമ്പോൽ ഇന്റർനെറ്റ് വിലക്ക് എട്ടാം ദിവസവും തുടരുകയാണ്. പ്രക്ഷോഭങ്ങളിൽ ഇതുവരെ 3428 പേർ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്ക്. എന്നാൽ 12,000ത്തോളം പേർ കൊല്ലപ്പെട്ടതായാണ് ലണ്ടൻ ആസ്ഥാനമായ പേർഷ്യൻ വാർത്താചാനലായ ഇറാൻ ഇന്റർനാഷണൽ പറയുന്നത്.
SUMMARY: Airspace closed to Iran; Air India, Indigo change route, warn passengers














