Tuesday, January 20, 2026
17.9 C
Bengaluru

അമ്മയുടെ വാര്‍ഷിക ജനറല്‍ബോഡി യോഗം ഇന്ന് കൊച്ചിയില്‍

കൊച്ചി: അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ വാര്‍ഷിക ജനറല്‍ബോഡി യോഗം ഇന്ന് കൊച്ചിയില്‍. പ്രസിഡന്റായി മോഹൻലാല്‍ തുടർന്നേക്കും. തിരഞ്ഞെടുപ്പ് ഒഴിവാക്കി അഡ്ഹോക് കമ്മിറ്റി അംഗങ്ങളെ തന്നെ ഭാരവാഹികളാക്കാൻ നീക്കം.ലഹരിക്കെതിരെയുള്ള ബോധവല്‍ക്കരണവുമായി നർക്കോട്ടിക് സെല്‍ ഉദ്യോഗസ്ഥർ യോഗത്തില്‍ പങ്കെടുക്കും.

അവസാന വാര്‍ഷിക ജനറല്‍ബോഡിയില്‍ തിരഞ്ഞെടുപ്പിലൂടെ സ്ഥാനമേറ്റ കമ്മിറ്റി വിവാദങ്ങളെ തുടര്‍ന്ന് ഒന്നടങ്കം രാജിവച്ചിരുന്നു. തുടര്‍ന്ന് നിലവില്‍ അഡ്‌ഹോക് കമ്മിറ്റിയാണ് അമ്മയുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്. മലയാള സിനിമയെ പിടിച്ചുകുലുക്കിയ മീടു വെളിപ്പെടുത്തലുകള്‍, ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ എന്നിവയാണ് താരസംഘടനയിലും പൊട്ടിത്തെറികള്‍ക്ക് കാരണമായത്.

ആരോപണ വിധേയനായ ജനറല്‍ സെക്രട്ടറി സിദ്ദിഖ് രാജിവച്ചതിന് പിന്നാലെ പ്രസിഡന്റായ മോഹന്‍ലാലിന്റെ അധ്യക്ഷതയില്‍ യോഗം ചേരുകയും നിലവിലെ കമ്മിറ്റി പിരിച്ചുവിടാനും തീരുമാനിക്കുകയായിരുന്നു. എന്നാല്‍ പുതിയ കമ്മിറ്റിയെ തിരഞ്ഞെടുക്കുന്നത് ഹ്രസ്വകാല അടിസ്ഥാനത്തില്‍ സാധ്യമാകാത്തതിനാല്‍ പിരിച്ചുവിടപ്പെട്ട കമ്മിറ്റി തന്നെ തല്‍ക്കാലത്തേക്ക് അഡ്‌ഹോക് കമ്മിറ്റിയായി കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ തീരുമാനിച്ചു.

ഈ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പിന്നീട് കുടുംബസംഗമം അടക്കമുള്ള അമ്മയുടെ പരിപാടികള്‍ നടന്നത്. മികച്ച രീതിയില്‍ തന്നെ ഈ പരിപാടികള്‍ കമ്മിറ്റി സംഘടിപ്പിച്ചതോടെയാണ് നിലവിലെ കമ്മിറ്റി തന്നെ തുടരുന്നതാകും നല്ലതെന്ന ഭൂരിപക്ഷ അഭിപ്രായമുയര്‍ന്നത്.

SUMMARY: AMMA’s annual general body meeting in Kochi today

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ ജനുവരി 22 മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാർ അനിശ്ചിതകാല പ്രത്യക്ഷ സമരത്തിലേക്ക്...

ബന്ധുവീട്ടിലെ വിവാഹത്തിനിടെ പായസ ചെമ്പിൽ വീണ് പൊള്ളലേറ്റു, ചികിത്സയിലായിരുന്നയാൾ മരിച്ചു

മ​ല​പ്പു​റം: പാ​യ​സ ചെ​മ്പി​ൽ വീ​ണ് ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന​യാ​ൾ മ​രി​ച്ചു....

നാളെ നടക്കാനിരുന്ന സിനിമാ സമരം പിൻവലിച്ചു; മന്ത്രിയുമായുള്ള ചര്‍ച്ചകള്‍ ഫലം കണ്ടെന്ന് നേതാക്കൾ

തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ബുധനാഴ്ച നടത്താനിരുന്ന സിനിമാ സമരം പിൻവലിച്ചു....

വീഡിയോ വിവാദം; ഡിജിപി രാമചന്ദ്ര റാവുവിന് സസ്പെൻഷൻ 

ബെംഗളൂരു: ഓഫിസില്‍ ഔദ്യോഗിക യൂണിഫോമില്‍ യുവതികളുമായി അശ്ലീലമായി ഇടപഴകുന്ന ദൃശ്യങ്ങൾ പ്രചരിച്ചതിന്...

കേരളത്തില്‍ വൻ ഡ്രൈവിംഗ് ലൈസന്‍സ് തട്ടിപ്പ്; ടെസ്റ്റില്ലാതെ ലൈസന്‍സ് സ്വന്തമാക്കാന്‍ ‘മൈസൂരു സംഘം’

കൊച്ചി: കേരളത്തില്‍ ഡ്രൈവിംഗ് ടെസ്റ്റ് നടത്താതെ ഏജന്‍റുമാർ മുഖേന മൈസൂരുവിൽ നിന്നും...

Topics

റോഡ് മുറിച്ചു കടക്കുന്നതിനിടെ എട്ടുവയസ്സുകാരനും അമ്മയും ബസിടിച്ച് മരിച്ചു

ബെംഗളൂരു: ബെംഗളൂരു വിവേക് നഗര്‍ ഈജിപുരയിൽ റോഡ് മുറിച്ചു കടക്കുമ്പോൾ കോളേജ്...

മെട്രോ യെല്ലോ ലൈനില്‍ എട്ടാം ട്രെയിന്‍; ഇനി സർവീസ് ഇടവേള എട്ടുമിനിറ്റ്

ബെംഗളൂരു: നമ്മ മെട്രോയുടെ യെല്ലോ ലൈനില്‍ എട്ടാമത്തെ ട്രെയിന്‍ കൂടി സര്‍വീസിന്...

ബാർ ലൈസൻസിന് 25 ലക്ഷം രൂപ കൈക്കൂലി: മൂന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറസ്റ്റിൽ

ബെംഗളൂരു: കൈക്കൂലി വാങ്ങുന്നതിനിടെ മൂന്ന് എക്സൈസ് ഉദ്യോഗസ്ഥരെ ബെംഗളൂരു ലോകായുക്ത പിടികൂടി....

ശുചിത്വ മാനദണ്ഡങ്ങൾ പാലിച്ചില്ല; ആറ് പിജി സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി

ബെംഗളൂരു: ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാത്തതിന്റെ പേരിൽ ബെംഗളൂരുവില്‍ ആറ് പേയിംഗ് ഗസ്റ്റ്...

ബെംഗളൂരു വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി

ബെംഗളൂരു: കെംപെഗൗഡ വിമാനത്താവള ടെർമിനലുകളിൽ മനുഷ്യ ചാവേർ ബോംബറും ആർ‌ഡി‌എക്സ് ഐ‌ഇഡികളും...

കെ കെ ഗംഗാധരനെ അനുസ്മരിക്കുന്നു

ബെംഗളൂരു: കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവും വിവർത്തകനുമായ കെ കെ...

വാഹനാപകടത്തിൽ മലയാളി യുവതി മരിച്ചു

ബെംഗളൂരു: വാഹനാപകടത്തിൽ മലയാളി യുവതി മരിച്ചു. ഹൊറമാവ് അഗരയിൽ താമസിക്കുന്ന തിരുവല്ല...

സുരക്ഷ; ചിന്നസ്വാമി സ്റ്റേഡിയത്തിൽ 350 എ‌ഐ കാമറകൾ സ്ഥാപിക്കാനൊരുങ്ങി ആര്‍സിബി

ബെംഗളൂരു: ബെംഗളൂരു എം. ചിന്നസ്വാമി സ്റ്റേഡിയത്തിൽ  300 മുതൽ 350 വരെ ആർട്ടിഫിഷ്യൽ...

Related News

Popular Categories

You cannot copy content of this page