ബെംഗളൂരു: കഴിഞ്ഞ മാസം വയനാട് ചേകാടി ഗവ.എൽപി സ്കൂളിൽ കൂട്ടംതെറ്റി എത്തിയ 3 വയസ്സുള്ള കുട്ടിയാന ചെരിഞ്ഞു. കര്‍ണാടകയിലെ നാഗർഹൊള കടുവ സങ്കേതത്തിലെ വെള്ള ആന ക്യാംപിലാണ് ചികിത്സയിലിരിക്കെ കുട്ടിയാന ചരിഞ്ഞത്.
‘Every kid and calf to school, 100% literacy’
Wild elephant calf strolls into Wayanad LP School.pic.twitter.com/VolmuLcJUs— Porinju Veliyath (@porinju) August 19, 2025
കഴിഞ്ഞ മാസം 18 നാണ് വനഗ്രാമമായ ചേകാടിയിലെ സ്കൂളില്‍ കുട്ടിയാന എത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു. വനപാലകർ ആനക്കുട്ടിയെ പിടികൂടി സമീപത്തെ വെട്ടത്തൂർ വനത്തിൽ വിട്ടെങ്കിലും ആനക്കൂട്ടം അടുപ്പിച്ചില്ല. കുട്ടിയാന കബനിപ്പുഴ കടന്ന് കർണാടക വനത്തിലേക്കു പോകുകയും ചെയ്തു.
ബൈരക്കുപ്പ പഞ്ചായത്തിലെ കടഗദ്ദ ഗ്രാമത്തിലെത്തിയ കുട്ടിയാനയെ പ്രദേശവാസികൾ തടഞ്ഞ പിന്നീട് കര്‍ണാടക വനപാലകർക്കു കൈമാറുകയായിരുന്നു. തുടര്‍ന്നു നാഗർഹൊള കടുവ സങ്കേതത്തിനകത്ത് സ്ഥിതി ചെയ്യുന്ന ആനപരിപാലന ക്യാംപിലേക്ക് കുട്ടിയാനയെ കൊണ്ടുപോകുകയായിരുന്നു. ക്യാംപില്‍ പ്രത്യേക പരിചരണമാണ് വനപാലകര്‍ ഒരുക്കിയത്. ചാമുണ്ഡിയെന്ന് പേരും നൽകി. കട്ടിയാഹാരം പറ്റാത്തതിനാൽ ആട്ടിൻ പാൽ മാത്രമാണു നൽകിയിരുന്നത്. പ്രതികൂല സാഹചര്യത്തിലും കുഞ്ഞാനയെ സംരക്ഷിക്കാൻ ഒരു മാസത്തോളം കഷ്ടപ്പെട്ടുവെങ്കിലും ജീവന്‍ നിലനിര്‍ത്താനായില്ല.
SUMMARY: An elephant calf that visited a school in Pulpally last month died.