വീണ്ടും അക്യുപങ്ചര്‍ പ്രസവ മരണം: പ്രസവത്തിന് പിന്നാലെ യുവതിക്ക് ദാരുണാന്ത്യം

ചാവക്കാട്: വീട്ടില്‍ വെച്ച്‌ അക്യുപങ്ചർ പ്രസവം നടത്തിയതിനെത്തുടർന്ന് ഗുരുതരാവസ്ഥയിലായ ചാവക്കാട് സ്വദേശിനി മുഹ്‌സിന (37) മരിച്ചു. പ്രസവശേഷമുണ്ടായ അണുബാധയെത്തുടർന്ന് തൃശൂർ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ശാസ്ത്രീയമായ ചികിത്സ നല്‍കാതെ മുഹ്‌സിനയെ വീട്ടില്‍ പ്രസവത്തിന് നിർബന്ധിച്ച ഭർത്താവ് എടക്കഴിയൂർ കല്ലുവളപ്പില്‍ ഇബ്രാഹിമിനെതിരെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി.

മുഹ്‌സിനയുടെ ഏഴാമത്തെ പ്രസവമായിരുന്നു ഇത്. പ്രസവം കഴിഞ്ഞ് നാലാം ദിവസം നവജാത ശിശു മരിച്ചിരുന്നു. പ്രസവത്തെത്തുടർന്നുണ്ടായ മുറിവുകള്‍ അണുബാധയേറ്റ് പുഴുവരിച്ച നിലയിലായിരുന്നു. അക്യുപങ്ചർ ചികിത്സകനായ ഇബ്രാഹിം മുഹ്‌സിനയെ ആശുപത്രിയില്‍ കൊണ്ടുപോകാൻ തയ്യാറായില്ലെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.

വീട്ടിലെത്തിയ ബന്ധുക്കള്‍ മുഹ്‌സിനയുടെ ദയനീയാവസ്ഥ കണ്ട് നിർബന്ധപൂർവ്വം ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ അണുബാധ ശരീരത്തെ മാരകമായി ബാധിച്ചതിനാല്‍ ജീവൻ രക്ഷിക്കാനായില്ല. ചാവക്കാട് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ശാസ്ത്രീയ ചികിത്സ നിഷേധിച്ചതിനും മനഃപൂർവ്വമല്ലാത്ത നരഹത്യയ്ക്കും ഇബ്രാഹിമിനെതിരെ നടപടിയുണ്ടാകാനാണ് സാധ്യത.

SUMMARY: Another acupuncture-induced maternal death: A young woman dies tragically after giving birth

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

പ്രധാനമന്ത്രി മോദിക്ക് ഇന്ന് പിറന്നാള്‍; സേവാ ദിവസ് ആചരിക്കാൻ ബി.ജെ.പി.

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനവും ഭരണഘടനാ പദവിയിൽ 25 വർഷം...

ബെംഗളൂരുവിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു: അറ്റകുറ്റപ്പണികളും വൈദ്യുതി ശൃംഖലയുമായി ബന്ധപ്പെട്ട ജോലികളും നടക്കുന്നതിനാൽ ബെംഗളൂരുവിലെ വിവിധ...

അനധികൃത മദ്യശേഖരം; ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ

കൊ​ച്ചി: റി​പ്പോ​ർ​ട്ട​ർ ടി​വി ഉ​ട​മ ആ​ന്‍റോ അ​ഗ​സ്റ്റി​നെ അ​ബ്കാ​രി ആ​ക്ട് പ്ര​കാ​രം...

ആഭ്യന്തര മന്ത്രിയുടെ യുഎസ് യാത്രയ്ക്കെതിരെ പോസ്റ്റ്; കെ എസ് അരുണ്‍കുമാര്‍ ഉള്‍പ്പെടെ നാലു പേര്‍ക്കെതിരെ കേസ്

തിരുവനന്തപുരം: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ അമേരിക്കന്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമത്തില്‍...

പിഎഫ് ശമ്പള പരിധി 25,000മായി ഉയർത്തി; 51 ലക്ഷത്തിലധികം തൊഴിലാളികൾക്ക് നേട്ടം

ന്യൂഡൽഹി: എംപ്ളോയ്‌മെന്റ് പ്രൊവിഡന്റ് ഫണ്ട് ആനുകൂല്യങ്ങൾക്കുള്ള ശമ്പളപരിധി 15,000 രൂപയിൽ നിന്ന്...

സെൻസർ ബോർഡ് പുനഃസംഘടിപ്പിച്ചു; പ്രിയദർശൻ ഉൾപ്പെടെ 18 പുതിയ അംഗങ്ങൾ

ന്യൂഡൽഹി: സംവിധായകൻ പ്രിയദർശൻ അടക്കം 18 അംഗങ്ങളെ ഉൾപ്പെടുത്തി കേന്ദ്ര സെൻസർ...

റി​പ്പോ​ർ​ട്ട​ർ ടി​വി ഓ​ഫീ​സി​ലെ 20 മ​ണി​ക്കൂ​ർ നീ​ണ്ട റെ​യ്ഡ് പൂ​ർ​ത്തി​യാ​യി

കൊച്ചി: മെസ്സിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടന്വേഷണത്തിന്റെ ഭാഗമായി കൊച്ചിയിലെ...

റിസോര്‍ട്ടില്‍ വച്ച്‌ യുവതിയെ കൂട്ടമാനഭംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തി: സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍

ഇടുക്കി: കുട്ടിക്കാനത്തെ സ്വകാര്യ റിസോർട്ടില്‍ വച്ച്‌ യുവതിയെ കൂട്ടമാനഭംഗം ചെയ്തെന്ന പരാതിയില്‍...

Related Articles

Popular Categories