കൊച്ചി: കോതമംഗലത്ത് യുവാവ് വിഷം ഉള്ളില്‍ച്ചെന്ന് മരിച്ച സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ചു. സംഭവത്തില്‍ ചേലാട് സ്വദേശിനിയായ അദീനയെ പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍സുഹൃത്ത് വീട്ടില്‍ വിളിച്ചുവരുത്തി തനിക്ക് വിഷം നല്‍കിയെന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ യുവാവ് അന്‍സില്‍ (38) സുഹൃത്തിനോട് പറഞ്ഞിരുന്നു. സുഹൃത്ത് ഇക്കാര്യം പോലീസിനെ അറിയിക്കുകയായിരുന്നു.
മാതിരപ്പിള്ളി സ്വദേശി അന്‍സിലിനെയാണ് യുവതി വിഷം കൊടുത്ത് കൊലപ്പെടുത്തിയത്. യുവതി മറ്റൊരാളുമായി അടുപ്പത്തിലായിരുന്നു. അതോടെ അന്‍സിലിനെ ഒഴിവാക്കാനാണ് വിഷം നല്‍കിയത് എന്നാണ് കണ്ടെത്തല്‍. അന്‍സിലുമായി സാമ്പത്തിക തര്‍ക്കങ്ങളും ഉണ്ടായിരുന്നു. കള നാശിനിയായ പാരാക്വിറ്റ് ആണ് കൊല്ലാന്‍ ഉപയോഗിച്ചത്. ചേലാടുള്ള കടയില്‍ നിന്നുമാണ് അദീന വിഷം വാങ്ങിയത്.
വിഷം വാങ്ങി വീട്ടില്‍ സൂക്ഷിച്ചു. എന്നാല്‍ വിഷം കലക്കി നല്‍കിയത് എന്തിലാണ് എന്നറിയാനുള്ള ശ്രമത്തിലാണ് പോലീസ്. വ്യാഴാഴ്ച രാത്രി എട്ടരയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്‍സില്‍ മരിച്ചത്. അന്‍സില്‍ വിവാഹിതനാണ്. ഏറെക്കാലമായി പെണ്‍സുഹൃത്തുമായി അടുപ്പത്തിലായിരുന്നു അന്‍സില്‍.
SUMMARY: Ansil’s death a murder; girlfriend arrested