തിരുവനന്തപുരം: ഐഎസ് (ഇസ്ലാമിക് സ്റ്റേറ്റ്) ബന്ധം സംശയിച്ച് ഒരു മലയാളി യുവാവിനെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇയാളെ എടിഎസിൻ്റെ ഓഫീസിലെത്തിച്ച് ചോദ്യം ചെയ്യുകയാണ്. പേര് വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. ദീര്‍ഘകാലമായി യുവാവ് എടിഎസിന്റെ നിരീക്ഷണത്തിലായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. ചില സംശയങ്ങൾ ഉണ്ടെന്നും അതിൻ്റെ ഭാഗമായിയാണ് ചോദ്യം ചെയ്യുന്നതെന്നും എടിഎസ് വൃത്തങ്ങൾ അറിയിച്ചു.
SUMMARY: Anti-terror squad takes Malayali youth into custody over suspected IS links














