യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ചാലക്കുടി പാലത്തില്‍ ഗതാഗത നിയന്ത്രണം, ഇന്നുമുതല്‍ 20 ദിവസത്തേക്ക് പാലം അടച്ചിടും

തൃശൂര്‍: ദേശീയപാത-544-ൽ ചാലക്കുടിപ്പുഴയ്ക്കു കുറുകെ ദേശീയപാതയിൽ തൃശൂർ ഭാഗത്തേക്കു വാഹനങ്ങൾ പോകുന്ന പാലം ഇന്ന് മുതൽ അടച്ചിടും. ബെയറിങ്ങുകൾ മാറ്റാനാണ് 20 ദിവസത്തേക്കു പാലം അടയ്ക്കുന്നത്. ഈ ദിവസങ്ങളിൽ സമാന്തരമായി കിഴക്കു ഭാഗത്തുള്ള പാലത്തിലൂടെയായിരിക്കും ഇരു ദിശകളിലേക്കുമുള്ള ഗതാഗതം. ഇതു വലിയ ഗതാഗതക്കുരുക്കിനു വഴിവയ്ക്കുമോ എന്ന ആശങ്കയുണ്ട്.

കഴിഞ്ഞ മാസം ഇതേ പാലം ബലപരിശോധനയ്ക്കായി ഒരാഴ്ച അടച്ചിട്ടിരുന്നു. പാലത്തിന്റെ തൂണുകൾക്കും സ്ലാബുകൾക്കും ഇടയിലുള്ള ബെയറിങ്ങുകൾ മാറ്റുന്നതിനാണ് പാലം ഇപ്പോൾ അടച്ചിടുന്നത്. മൂന്നാഴ്ചക്കുള്ളിൽ പണികൾ തീർക്കാനാണ് ഉദ്ദേശ്യം. ഏഴ് സ്പാനുകളിലായി 42 ബെയറിങ്ങുകളാണ് മാറ്റാനുള്ളത്. പഴയ പാലം അടയ്ക്കുന്നതോടെ പുതിയ പാലത്തിലൂടെയാകും ഇരു ഭാഗങ്ങളിലേക്കുമുള്ള ഗതാഗതം. ഒറ്റ വരിയായി നടത്താനാണ് തീരുമാനം. പാലത്തിന്റെ ഇരുകരകളിലും മീഡിയനുകൾ മുറിച്ച് വാഹനങ്ങൾ കടത്തിവിടും.

പോലീസ്‌ സംഘം, ഹൈവേ പോലീസ്, കരാറുകാരുടെ ട്രാഫിക് വാർഡൻമാർ തുടങ്ങിയവർ ഗതാഗതനിയന്ത്രണത്തിനുണ്ടാകും. ഗുരുവായൂർ ഇൻഫ്രാസ്ട്രക്ച്ചർ പ്രൈവറ്റ് ലിമിറ്റഡിനാണ് (ജി.ഐ.പി.എൽ.) നിർമാണച്ചുമതല. ഡിവൈ.എസ്.പി. പി.എച്ച്. ഇബ്രാഹിമിന്റെ നേതൃത്വത്തിൽ വെള്ളിയാഴ്ച വൈകീട്ട് യോഗം ചേർന്ന് ഗതാഗതനിയന്ത്രണ ചർച്ച നടത്തി. വാഹനങ്ങൾ കേടായി പാലത്തിൽ തടസ്സം ഉണ്ടാകാതിരിക്കാൻ ശ്രദ്ധയുണ്ടായുണ്ടാകും. പണി തീരുന്നതുവരെ ഈ ഭാഗത്ത് 24 മണിക്കൂറും ക്രെയിൻസൗകര്യം ഒരുക്കും. ജൂൺ ആദ്യം സ്കൂൾ തുറക്കും മുൻപേ ജോലികൾ പൂർത്തിയാക്കണമെന്നു നിർദേശമുണ്ട്.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരുവിൽ ബൈക്ക് അപകടത്തില്‍ മലയാളി യുവതിക്ക് ദാരുണാന്ത്യം

ബെംഗളൂരു: ബെംഗളൂരുവിൽ വാഹനാപകടത്തിൽ മലയാളി യുവതി മരിച്ചു. കോഴിക്കോട് ബാലുശേരി സ്വദേശിനി...

കോന്നിയില്‍ ഓടിക്കൊണ്ടിരുന്ന ടിപ്പറിന് തീപിടിച്ചു; മൂന്ന് പേര്‍ ചാടിയിറങ്ങി രക്ഷപ്പെട്ടു

പത്തനംതിട്ട: കോന്നിയില്‍ ഓടിക്കൊണ്ടിരുന്ന ടിപ്പർ ലോറിക്ക് തീപിടിച്ചു. കോന്നി കൂടല്‍ പോത്തുപ്പാറയിലാണ്...

കാവേരി ജല തർക്കം; നാളെ കർണാടക ബന്ദ്, ഏതൊക്കെ അടയ്ക്കും, പ്രവർത്തിക്കും?

ബെംഗളൂരു: കാവേരി ജലം തമിഴ്നാട്ടിലേക്ക് വിട്ടുനൽകുന്നതിനെതിരെയും കർണാടകയുടെ ജലാവകാശങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടും കന്നഡ...

പ്രതിശ്രുത വധുവിന് പിന്നാലെ പ്രതിശ്രുത വരനെയും ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

കണ്ണൂർ: പ്രതിശ്രുതവധു ജീവനൊടുക്കിയതിന് പിന്നാലെ പ്രതിശ്രുത വരനെയും ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി....

ബെംഗളൂരുവില്‍ നിന്ന് കാണാതായ താനൂര്‍ സ്വദേശി ഇംതിയാസിനെ കണ്ടെത്തി

മലപ്പുറം: താനൂരില്‍ നിന്ന് ബെംഗളൂരുവിലേക്ക് പോയ യുവാവിനെ കണ്ടെത്തി. താനൂര്‍ സ്വദേശിയായ...

കണ്ണൂരില്‍ സ്വകാര്യ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ അപകടം; നിരവധി പേര്‍ക്ക് പരുക്ക്

കണ്ണൂര്‍: കണ്ണൂര്‍ ന്യൂമാഹി പുന്നോലില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച്‌ 30 ഓളം...

മലയാളി ബാങ്ക് ജീവനക്കാരിയെ കർണാടകയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളുരു: കര്‍ണാടകയില്‍ മലയാളി യുവതിയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കാസറഗോഡ്...

പ്രസവത്തിനിടെ നവജാത ശിശുവിന്റെ കയ്യൊടിഞ്ഞു; കോഴിക്കോട് മെഡി.കോളേജിനെതിരെ ചികിത്സാപ്പിഴവ് പരാതി

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിനെതിരെ വീണ്ടും ഗുരുതര ചികിത്സാപ്പിഴവ് ആരോപണം. പ്രസവത്തിനിടെ...

Related Articles

Popular Categories