Tuesday, January 13, 2026
24.2 C
Bengaluru

ബെംഗളൂരുവിലെ പിജികൾക്കായി പുതിയ മാർഗനിർദേശം പുറത്തിറക്കി

ബെംഗളൂരു: ബെംഗളൂരുവിലെ പിജി താമസ സൗകര്യങ്ങൾക്കായി പുതിയ മാർഗനിർദേശം പുറത്തിറക്കി ബിബിഎംപി. പിജി സൗകര്യങ്ങളിൽ താമസിക്കുന്നവരുടെ സുരക്ഷ, ശുചിത്വം, ജീവിത സാഹചര്യങ്ങൾ എന്നിവ മെച്ചപ്പെടുത്തുന്നതിനാണ് നീക്കം. കോറമംഗലയിലെ പിജിയിൽ വെച്ച് യുവതി കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് നടപടി.

പിജികളിൽ സിസിടിവി കാമറ നിരീക്ഷണം ഏർപ്പെടുത്തണമെന്ന് ബിബിഎംപി നിർദേശിച്ചു. എല്ലാ പിജി താമസ സൗകര്യങ്ങളും എൻട്രി, എക്‌സിറ്റ് സ്ഥലങ്ങളിൽ സിസിടിവി കാമറകൾ സ്ഥാപിക്കേണ്ടതുണ്ട്. ക്യാപ്‌ചർ ചെയ്‌ത ഫൂട്ടേജ് കുറഞ്ഞത് 90 ദിവസമെങ്കിലും ഹാർഡ്‌വെയറും സോഫ്റ്റ്‌വെയർ ബാക്കപ്പുകളിൽ സൂക്ഷിക്കണം. ഓരോ താമസക്കാരനും കുറഞ്ഞത് 70 ചതുരശ്ര അടി വിസ്തീർണ്ണമുള്ള താമസസ്ഥലം ഉണ്ടായിരിക്കണം. പിജി ലൈസൻസ് നൽകുമ്പോൾ ഇക്കാര്യം ബിബിഎംപി ഉദ്യോഗസ്ഥർ പരിശോധിക്കും.

ശുചിത്വം പാലിക്കേണ്ടതും നിർബന്ധമാണ്. പിജി ഓപ്പറേറ്റർമാർ അവരുടെ താമസക്കാർക്ക് വൃത്തിയുള്ള ബാത്ത്റൂം, ടോയ്‌ലറ്റ് സൗകര്യങ്ങൾ നൽകണം. സുരക്ഷിതമായ കുടിവെള്ള ലഭ്യതയും ഉറപ്പാക്കണം. ബിബിഎംപിയിൽ നിന്ന് ബിസിനസ് ലൈസൻസ് ലഭിച്ച് മൂന്ന് മാസത്തിനുള്ളിൽ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഫ്എസ്എസ്എഐ) ലൈസൻസ് പിജി ഉടമകൾ നേടിയിരിക്കണം.

ഇതിന് പുറമേ, പിജികളിൽ സുരക്ഷാ ജീവനക്കാരനെ നിർബന്ധമായും നിയമിക്കണം. പിജി നടത്തിപ്പിനായി ലൈസൻസ് നേടുന്നതിനൊപ്പം ഔദ്യോഗിക അഗ്നി സുരക്ഷാ സർട്ടിഫിക്കറ്റും നേടിയിരിക്കണം. ബിബിഎംപി ഹെൽപ്പ്‌ലൈനും പോലീസ് ഹെൽപ്പ്‌ലൈനും ഉൾപ്പെടെ അടിയന്തര കോൺടാക്റ്റ് നമ്പറുകളുള്ള ഒരു ബോർഡ് പിജികളിൽ പ്രദർശിപ്പിക്കണം.

ശരിയായ മാലിന്യ സംസ്കരണം, പ്രഥമശുശ്രൂഷ കിറ്റുകൾ എന്നിവയും സൂക്ഷിക്കണം. ആരോഗ്യ ഓഫീസർമാർ, മെഡിക്കൽ ഓഫീസർമാർ, സീനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാർ എന്നിവർ ഓരോ ആറ് മാസത്തിലും പിജികൾ പരിശോധിച്ച് നിർദേശം നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കും.

TAGS: BENGALURU | BBMP
SUMMARY: BBMP enforces new guidelines for PG accommodations in Bengaluru

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

പ്രധാനമന്ത്രിക്ക് ഇനി പുതിയ ഓഫീസ്; സേവാതീര്‍ഥിലേക്ക് മാറ്റം ഉടന്‍

ന്യൂഡല്‍ഹി: സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച പ്രധാനമന്ത്രിയുടെ ഓഫീസ് (പി.എം.ഒ)...

ഇറാനിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം; മരണം 648 ആയി

ടെഹ്‌റാന്‍: ഇറാനില്‍ നടക്കുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ മരണം 600 കടന്നു....

ക്ഷേത്രസ്വത്തുക്കള്‍ സംരക്ഷിക്കാന്‍ പുതിയ നിയമം വേണം: ഹൈക്കോടതി

കൊച്ചി: ക്ഷേത്രസ്വത്തുക്കള്‍ സംരക്ഷിക്കാൻ പ്രത്യേകനിയമം വേണമെന്ന് ഹൈക്കോടതി. ദേവസ്വം മാനുവല്‍ പ്രകാരമുള്ള...

സംസ്ഥാന സ്കൂൾ കലോത്സവത്തിന് നാളെ തൃശൂരിൽ തിരിതെളിയും; മാറ്റുരക്കുന്നത്‌ 15,000 പ്രതിഭകൾ 

തൃശൂർ: ഏഷ്യയിലെ ഏറ്റവും വലിയ കൗമാരകലാപൂരമായ സംസ്ഥാന സ്കൂൾ കലോത്സവത്തിന് തൃശൂരിൽ...

ബംഗ്ലാദേശി കുടിയേറ്റക്കാരെന്ന് സംശയിക്കുന്ന രണ്ട് പേര്‍ ബെംഗളൂരുവില്‍ പിടിയില്‍

ബെംഗളൂരു: അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെന്ന് സംശയിക്കുന്ന രണ്ട് പേരെ ഹെബ്ബഗോഡി പോലീസ്...

Topics

ബംഗ്ലാദേശി കുടിയേറ്റക്കാരെന്ന് സംശയിക്കുന്ന രണ്ട് പേര്‍ ബെംഗളൂരുവില്‍ പിടിയില്‍

ബെംഗളൂരു: അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെന്ന് സംശയിക്കുന്ന രണ്ട് പേരെ ഹെബ്ബഗോഡി പോലീസ്...

ജയിലിലേക്ക് മൊബൈൽ ഫോൺ കടത്താൻ ശ്രമം; യുവതി പിടിയിലായി

ബെംഗളൂരു: സ്വകാര്യ ഭാഗത്ത് മൊബൈൽ ഫോൺ ഒളിപ്പിച്ച് ജയിലിനുള്ളിലേക്ക് കടത്താൻ ശ്രമിച്ച...

ലാൽബാഗ് പുഷ്പമേളയ്ക്ക് നാളെ തുടക്കം

ബെംഗളൂരു : റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ലാൽബാഗ് പുഷ്പമേള നാളെ...

ലോക റെക്കോർഡ് സ്വന്തമാക്കി ‘മെഗാ ബൈബിൾ പകർത്തിയെഴുത്ത്’

ബെംഗളൂരു: ബാബുസാഹിബ് പാളയ സെന്റ്‌ ജോസഫ് ഇടവക സിൽവർ ജൂബിലിയൊടനുബന്ധിച്ച് നടത്തിയ...

മെട്രോ പിങ്ക് ലൈനില്‍ പരീക്ഷണ ഓട്ടം ഇന്നുമുതൽ

ബെംഗളൂരു: നമ്മ മെട്രോയുടെ പിങ്ക് ലൈനില്‍ കല്ലേന അഗ്രഹാര മുതൽ താവരക്കരെ...

എറണാകുളം ഇന്റർസിറ്റി, മംഗളൂരു-കണ്ണൂർ എക്സ്പ്രസ് ട്രെയിനുകള്‍ പുറപ്പെടുന്ന സ്റ്റേഷനുകള്‍ മാറ്റിയത് മാർച്ച് 11 വരെ തുടരും

ബെംഗളൂരു: എറണാകുളം ഇന്റർസിറ്റിയും മംഗളൂരു വഴിയുള്ള കണ്ണൂർ എക്സ്പ്രസും പുറപ്പെടുന്ന സ്റ്റേഷനുകള്‍...

കന്നഡ എഴുത്തുകാരി ആശാ രഘുവിനെ ജീവനൊടുക്കിയനിലയിൽ കണ്ടെത്തി

ബെംഗളൂരു: പ്രശസ്ത കന്നഡ എഴുത്തുകാരിയും പ്രസാധകയുമായ ആശാ രഘുവിനെ (46) മരിച്ച...

Related News

Popular Categories

You cannot copy content of this page