ബെംഗളൂരു: ബന്നാർഘട്ട ബയോളജിക്കൽ പാർക്കിൽ നിന്നു 4 ആനകളെ ജപ്പാനിലെ ഹിമേചി സെൻട്രൽ പാർക്ക് മൃഗശാലയ്ക്കു കൈമാറാൻ നടപടിക്രമങ്ങൾ പൂർത്തിയായി. സുരേഷ്(8), ഗൗരി(9), ശ്രുതി(7), തുളസി(5) എന്നീ ആനകളെയാണ് കൈമാറുന്നത്.
ആനകളുമായി ഖത്തർ എയർവേഴ്സിന്റെ ബി777-200എഫ് കാർഗോ വിമാനം ഇന്ന് ബെംഗളൂരു വിമാനത്താവളത്തിൽ നിന്നു യാത്ര തിരിക്കും. 20 മണിക്കൂർ നീണ്ട യാത്രയ്ക്കൊടുവിൽ നാളെ ജപ്പാനിലെത്തും. ബന്നാർഘട്ട ബയോളജിക്കൽ പാർക്കിലെ 8 ജീവനക്കാർ രണ്ടാഴ്ച ജപ്പാനിൽ തങ്ങി ആനകളെ പരിശീലിപ്പിക്കും.
ആനകൾക്കു പകരമായി 4 ചീറ്റപ്പുലികൾ, 4 ജാഗ്വാറുകൾ, 4 പൂമകൾ, 3 ചിമ്പാൻസികൾ, 8 കപ്പൂച്ചിൻ കുരങ്ങുകൾ എന്നിവയെ ബന്നാർഘട്ടയ്ക്കു ലഭിക്കും. 2021 മേയിൽ മൈസൂരു മൃഗശാലയിൽ നിന്നു 3 ആനകളെ ജപ്പാനിലെ തോയാഹാഷി മൃഗശാലയ്ക്കു കൈമാറിയിരുന്നു.
SUMMARY: Bannerghatta Biological Park to export 4 elephants to Japan.