ബെംഗളൂരു: മൈസൂരു ഗുണ്ടല്‍പേട്ടിന് സമീപം ബേഗൂരിൽശനിയാഴ്ചയുണ്ടായ വാഹനാപകടത്തില്‍ പരുക്കേറ്റു ചികിത്സയിലായിരുന്ന ഹൈസം ഹനാൻ (മൂന്ന്) മരിച്ചു. മൈസൂരു മണിപ്പാൽ ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് മരണപ്പെട്ടത്. വിദേശയാത്ര കഴിഞ്ഞു മടങ്ങുകയായിരുന്ന മലയാളികളായ 5 അംഗ കുടുംബം സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.
വയനാട് കല്‍പ്പറ്റ മടക്കിമല കരിഞ്ചേരി വീട്ടിൽ അബ്‌ദുൽ ബഷീർ (50), ബഷീറിന്ജറെ സഹോദരിയുടെ മകന്റെ ഭാര്യ ജസീറ (24) എന്നിവര്‍ അപകടത്തില്‍ മരിച്ചിരുന്നു. ജസീറയുടെ മകനാണ് ഇപ്പോൾ മരിച്ച ഹൈസം ഹനാൻ. അപകടത്തില്‍ ബഷീറിൻ്റെ ഭാര്യ നസിമ, ജസീറയുടെ ഭർത്താവ് കമ്പളക്കാട് നുച്ചിയൻ മുഹമ്മദ് ഷാഫി എന്നിവർക്കും പരുക്കേറ്റിരുന്നു. മലേഷ്യന്‍ യാത്ര കഴിഞ്ഞു ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് മടങ്ങവേ ആണ് അപകടം.














