ബെംഗളൂരു: തമിഴ്‌നാട്ടിൽ നിന്നും ബെംഗളൂരുവിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് ഹൊസൂരില്‍ വെച്ച് അപകടത്തില്‍പ്പെട്ട് രണ്ട് പേർ മരിച്ചു. ദേശീയപാത 44 ലെ കറുകംപട്ടിയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. മധുരയിൽ നിന്ന് ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന സ്വകാര്യ സ്ലീപ്പർ ബസ് നിയന്ത്രണം വിട്ട് റോഡരികിലെ അഴുക്കുചാലിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ 40 യാത്രക്കാർക്ക് പരുക്കേറ്റു, ഇവരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്.
VIDEO | Hosur, Tamil Nadu: Private bus travelling from Madurai to Bengaluru overturns; injured admitted to a government hospital.
(Source: Third Party)
(Full video available on PTI Videos- https://t.co/dv5TRAShcC) pic.twitter.com/d8sgfZm36c— Press Trust of India (@PTI_News) August 19, 2025
അമിതവേഗതയാണ് അപകടത്തിന് കാരണമെന്ന് സംശയിക്കുന്നു. ബസ് യാത്രക്കാരിൽ ഭൂരിഭാഗവും ജീവനക്കാരും വിദ്യാർഥികളും ബെംഗളൂരുവിൽ നിന്നുള്ള കുടുംബങ്ങളുമായിരുന്നു. വളവിൽ വെച്ച് ഡ്രൈവർക്ക് ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടർന്ന് റോഡിൽ നിന്ന് തെന്നിമാറി കുഴിയിലേക്ക് പതിക്കുകയായിരുന്നു. അപകടത്തില്‍ ബസിന്റെ ജനാലകളും മുൻഭാഗവും തകർന്നു.
നാട്ടുകാരും മറ്റ് വാഹനങ്ങളുടെ ഡ്രൈവർമാരും എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഉത്താനപ്പള്ളി പോലീസ് ഉടന്‍ സ്ഥലത്തെത്തി പരുക്കേറ്റവരെ ഹൊസൂരിലെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. ഗുരുതരാവസ്ഥയിലുള്ള മൂന്ന് പേരെ ബെംഗളൂരുവിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
SUMMARY: Bengaluru-bound bus crashes in Hosur, two dead, over 40 injured