ബെംഗളൂരുവിലേക്ക് വരികയായിരുന്ന ബസ് ഹൊസൂരില്‍ അപകടത്തിൽപ്പെട്ടു, രണ്ട് മരണം, 40 ലധികം യാത്രക്കാർക്ക് പരുക്കേറ്റു

ബെംഗളൂരു: തമിഴ്‌നാട്ടിൽ നിന്നും ബെംഗളൂരുവിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് ഹൊസൂരില്‍ വെച്ച് അപകടത്തില്‍പ്പെട്ട് രണ്ട് പേർ മരിച്ചു. ദേശീയപാത 44 ലെ കറുകംപട്ടിയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. മധുരയിൽ നിന്ന് ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന സ്വകാര്യ സ്ലീപ്പർ ബസ് നിയന്ത്രണം വിട്ട് റോഡരികിലെ അഴുക്കുചാലിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ 40 യാത്രക്കാർക്ക് പരുക്കേറ്റു, ഇവരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്.

അമിതവേഗതയാണ് അപകടത്തിന് കാരണമെന്ന് സംശയിക്കുന്നു. ബസ് യാത്രക്കാരിൽ ഭൂരിഭാഗവും ജീവനക്കാരും വിദ്യാർഥികളും ബെംഗളൂരുവിൽ നിന്നുള്ള കുടുംബങ്ങളുമായിരുന്നു. വളവിൽ വെച്ച് ഡ്രൈവർക്ക് ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടർന്ന് റോഡിൽ നിന്ന് തെന്നിമാറി കുഴിയിലേക്ക് പതിക്കുകയായിരുന്നു. അപകടത്തില്‍ ബസിന്റെ ജനാലകളും മുൻഭാഗവും തകർന്നു.

നാട്ടുകാരും മറ്റ് വാഹനങ്ങളുടെ ഡ്രൈവർമാരും എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഉത്താനപ്പള്ളി പോലീസ് ഉടന്‍ സ്ഥലത്തെത്തി പരുക്കേറ്റവരെ ഹൊസൂരിലെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. ഗുരുതരാവസ്ഥയിലുള്ള മൂന്ന് പേരെ ബെംഗളൂരുവിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
SUMMARY: Bengaluru-bound bus crashes in Hosur, two dead, over 40 injured

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

വഖഫ് ബോര്‍ഡ് വിഷയം: സുപ്രീം കോടതിയില്‍ തടസ്സഹര്‍ജിയുമായി ഷോണ്‍ ജോര്‍ജ്

ഡല്‍ഹി: കേരള സംസ്ഥാന വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങള്‍ക്ക് താല്‍ക്കാലിക നിയന്ത്രണം ഏർപ്പെടുത്തിയ...

‘മിഷൻ ആഗമൻ’; വിക്രം -1 കുതിച്ചുയര്‍ന്നു; ചരിത്രം കുറിച്ച്‌ ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ഓര്‍ബിറ്റല്‍-ക്ലാസ് റോക്കറ്റ്

ഡല്‍ഹി: രാജ്യത്തെ ആദ്യ സ്വകാര്യ നിര്‍മ്മിത ഓര്‍ബിറ്റല്‍ ക്ലാസ് റോക്കറ്റ് വിക്രം-1ന്റെ...

ബിഡദി ടൗൺഷിപ്പ് പദ്ധതി: പ്രതിഷേധം ശക്തമാക്കി ബി.ജെ.പി, കർഷക ഭൂമി ഏറ്റെടുക്കൽ പിൻവലിക്കണമെന്ന് ആവശ്യം

ബെംഗളൂരു: ബെംഗളൂരു സൗത്ത് ജില്ലയിലെ ബിഡദിക്ക് സമീപം നിർദേശിച്ചിരിക്കുന്ന ഗ്രേറ്റർ ബെംഗളൂരു...

കൂടത്തായി റോയ് വധക്കേസ്: വിചാരണ അവസാന ഘട്ടത്തിലേക്ക്

കോഴിക്കോട്: കേരളത്തെ നടുക്കിയ കൂടത്തായ് കൊലപാതക പരമ്പരയിലെ പ്രധാന കേസായ റോയ്...

കർണാടകയിൽ വീണ്ടും കാലവർഷം സജീവം; മലയോര-തീരദേശ മേഖലകളിൽ മണ്ണിടിച്ചിൽ ഭീഷണി, ജാഗ്രതാ നിർദേശം

ബെംഗളൂരു: രണ്ടാഴ്ചയോളം നീണ്ട മഴക്കുറവിന് ശേഷം കർണാടകയിൽ തെക്കുപടിഞ്ഞാറൻ കാലവർഷം വീണ്ടും...

സ്വര്‍ണവിലയില്‍ വര്‍ധനവ്

തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവിലയില്‍ വര്‍ധനവ്. പവന് 560 രൂപയും ഗ്രാമിന് 70...

പിടി പിരീഡില്‍ കളിക്കാന്‍ പോയി; അധ്യാപകന്‍ മര്‍ദിച്ചെന്ന പരാതിയുമായി വിദ്യാര്‍ഥികള്‍

പാലക്കാട്: പിടി പീരിഡില്‍ കളിക്കാന്‍ പോയതിന്റെ പേരില്‍ അധ്യാപകന്‍ മര്‍ദിച്ചെന്ന പരാതിയുമായി...

കർണാടക മലയാളി കോൺഗ്രസ് ഉമ്മൻചാണ്ടി അനുസ്മരണം ഇന്ന്

ബെംഗളൂരു: കർണാടക മലയാളി കോൺഗ്രസ് ഉമ്മൻചാണ്ടി അനുസ്മരണ പരിപാടി ഷെട്ടഹള്ളി ബസ്സ്...

Related Articles

Popular Categories