
ബെംഗളൂരു: ബെംഗളൂരു പ്രവാസി ഫ്രണ്ട്‌സിന്റെ ആഭിമുഖ്യത്തില്‍ നേതൃസംഗമം സംഘടിപ്പിച്ചു. കേരളത്തില്‍ നടന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വിജയിച്ച ബെംഗളൂരു പ്രവാസി മലയാളികള്‍ക്ക് സ്വീകരണം നല്‍കുന്നതിനാണ് നേതൃസംഗമം സംഘടിപ്പിച്ചത്. നേതൃസംഗമം കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി ഡി കെ മോഹന്‍ ബാബു ഉദ്ഘാടനം ചെയ്തു. ബെംഗളൂരു പ്രവാസി ഫ്രണ്ട്‌സ് ജനറല്‍ കണ്‍വീനര്‍ വിനു ജി അധ്യക്ഷത വഹിച്ചു.
കേരളസമാജം പ്രസിഡന്റ് ഹനീഫ്, കെ എന്‍ ഇ ട്രസ്റ്റ് പ്രസിഡന്റ് സി ഗോപിനാഥന്‍, ലോക കേരള സഭ അംഗം റജികുമാര്‍, വാഴപ്പള്ളി ഗ്രാമപഞ്ചായത്ത് അംഗം മനോജ് വര്‍ഗീസ്, ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം രശ്മി കുമാരി, പ്രമാടം ഗ്രാമപഞ്ചായത്ത് അംഗം ലിജ ടി, ആല പഞ്ചായത്ത് അംഗം സീമ ശ്രീകുമാര്‍, ഗാന്ധി ദര്‍ശന്‍ വേദി ആലപ്പുഴ ജില്ല ചെയര്‍മാന്‍ സജി തെക്കേതലക്കല്‍, മഹിളാ കോണ്‍ഗ്രസ് ചെങ്ങന്നൂര്‍ ബ്ലോക്ക് പ്രസിഡന്റ് മറിയാമ്മ ചെറിയാന്‍, മഹിളാ കോണ്‍ഗ്രസ്സ് ആലപ്പുഴ ജില്ല ജനറല്‍ സെക്രട്ടറി അനിത സജി, കേരള സമാജം അസിസ്റ്റന്റ് സെക്രട്ടറി മുരളിധരന്‍, സോമരാജ് , രാജീവന്‍, ഹരികുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
മനോജ് വര്‍ഗീസ്, രശ്മി കുമാരി, ലിജ ടി എന്നിവര്‍ ബെംഗളൂരു പ്രവാസികളാണ്. കൈരളി ഗന്ധര്‍വ്വ സംഗീതം ഫെയിം നന്ദലാല്‍, അമ്പിളി, ഹൃതിക മനോജ്, കൃഷ്ണേന്ദു എന്നിവര്‍ നയിച്ച ഗാനമേളയും അത്താഴ വിരുന്നും നടന്നു.
SUMMARY: Bengaluru Pravasi Friends Leadership Meeting














