ആധുനിക സാങ്കേതികവിദ്യകള്‍ പഠിക്കാത്തവര്‍ പുറന്തള്ളപ്പെടും; ജസ്റ്റിസ് എച്ച്.എന്‍. നാഗമോഹന്‍ ദാസ്

ബെംഗളൂരു: മികച്ച മൂല്യ സമ്പന്നമായ വിദ്യാഭ്യാസത്തിന് സാങ്കേതിക സൗകര്യം അനിവാര്യമല്ലെന്നും, എന്നാല്‍ ആധുനിക സാങ്കേതിക വിദ്യകള്‍ പഠിക്കാത്തവര്‍ പുറന്തള്ളപ്പെടുമെന്നും ജസ്റ്റിസ് എച്ച് എന്‍ നാഗമോഹന്‍ ദാസ് പറഞ്ഞു. കേരളസമാജം ദൂരവാണിനഗറിന്റെ ജൂബിലി സ്‌കൂള്‍ വാര്‍ഷികോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാഭ്യാസത്തിലുള്ള മികവല്ല, വക്കീല്‍ എന്ന നിലയില്‍ താന്‍ പുലര്‍ത്തിയ ആത്മാര്‍ത്ഥതയും അതിന്റെ ഭാഗമായി ആര്‍ജ്ജിച്ച അറിവുമാണ് തന്നെ ന്യായാധിപ സ്ഥാനത്തേക്കുയര്‍ത്തിയത്. മക്കള്‍ ഡോക്ടറോ എഞ്ചിനിയറോ ആകണമെന്ന് രക്ഷിതാക്കള്‍ നിര്‍ബന്ധിക്കേണ്ടതില്ല. വൈവിദ്ധ്യമാര്‍ന്ന തൊഴിലവസരങ്ങളാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. അത് കണക്കിലെടുത്ത് കുട്ടികളുടെ അഭിരുചികള്‍ കണ്ടെത്തി പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്. വിദ്യാര്‍ത്ഥികള്‍ക്ക് പ്രചോദനവും പ്രോത്സാഹനവും നല്‍കി പഠിപ്പിക്കുന്നവരാണ് നല്ല അദ്ധ്യാപകര്‍. വിദ്യാഭ്യാസം മാനവിക മൂല്യങ്ങള്‍ ജ്വലിപ്പിക്കുന്നതാവണമെന്നും അദ്ദേഹം പറഞ്ഞു.

യോഗത്തില്‍ സമാജം പ്രസിഡന്റ് മുരളീധരന്‍ നായര്‍ അദ്ധ്യക്ഷ പ്രസംഗം നടത്തി. ജൂബിലി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ കല വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എഡുക്കേഷന്‍ സെക്രട്ടറി ചന്ദ്രശേഖരക്കുറുപ്പ്, ജനറല്‍ സെക്രട്ടറി ഡെന്നിസ് പോള്‍, എന്നിവര്‍ സംസാരിച്ചു.ജോയന്റ് സെക്രട്ടറിമാരായ ബീനോ ശിവദാസ്, പി സി ജോണി, ജൂബിലി സി ബി എസ് ഇ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ രേഖ കുറുപ്പ്, മുന്‍ പ്രസിഡന്റ് പീറ്റര്‍ ജോര്‍ജ് എന്നിവര്‍ വിദ്യാര്‍ഥികള്‍ക്ക് സമ്മാന വിതരണം നടത്തി. തുടര്‍ന്ന് വിദ്യാര്‍ഥികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി.
SUMMARY: Kerala Samajam Dooravaninagar Jubilee School Anniversary

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സ്വർണവിലയില്‍ വീണ്ടും വർധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ വീണ്ടും വർധനവ്. പവന് 200 രൂപ വർധിച്ച്‌...

വീട്ടിലെ റഫ്രിജറേറ്റർ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ നാലു പേർക്ക് ദാരുണാന്ത്യം

ബെംഗളൂരു: കർണാടകയിലെ ബെളഗാവിയിലെ നാരായണപുരയില്‍ വീട്ടിലെ റഫ്രിജറേറ്റർ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ...

സുരക്ഷാ പ്രശ്നം; തമിഴ്നാട് മുഖ്യമന്ത്രി വിജയ്‍യുടെ ലണ്ടനിലെ പരിപാടി റദ്ദാക്കി

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുടെ ലണ്ടനിലെ പരിപാടി സുരക്ഷാ കാരണങ്ങളാല്‍ റദ്ദാക്കി....

ചരിത്രത്തിൽ ആദ്യം; ബഹിരാകാശത്തും ആയുധപ്പുര ഒരുക്കി അമേരിക്ക

വാഷിങ്‌ടൺ: കരയ്ക്കും കടലിനും പിന്നാലെ ഭൂമിയുടെ ഭ്രമണപഥത്തില്‍ ഒരു ബഹിരാകാശ ആയുധപ്പുര...

ചൂടിന് തെല്ലാരാശ്വാസമായേക്കും; സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ മഴക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്തെ കനത്ത ചൂടിന് ആശ്വാസമായി ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്ക്ക് സാധ്യത....

കർണാടകയിൽ 10 വർഷത്തിനിടെ 3,600 കോടി രൂപ നിക്ഷേപിക്കാൻ അപ്ലൈഡ് മെറ്റീരിയൽസ്; 1,000 തൊഴിലവസരങ്ങൾ

ബെംഗളൂരു: അമേരിക്ക ആസ്ഥാനമായ സെമികണ്ടക്ടർ ഉപകരണ നിർമാതാക്കളായ അപ്ലൈഡ് മെറ്റീരിയൽസ് കർണാടകയിൽ...

ബള്ളാരി കേരള കൾച്ചറൽ അസോസിയേഷൻ ഓണാഘോഷം

ബെംഗളൂരു: വടക്കൻ കർണാടകയിലെ പ്രമുഖ മലയാളി കൂട്ടായ്മയായ ബള്ളാരി കേരള കൾച്ചറൽ...

മെസിയുടെ പേരില്‍ തട്ടിപ്പ്; അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും റിപ്പോർട്ടർ ടിവി ആസ്ഥാനത്തും എസ്.ഐ.ടിയുടെ വ്യാപക പരിശോധന

കൊച്ചി: ഫു​ട്ബോ​ൾ ഇ​തി​ഹാ​സം മെ​സി​യു​ടെ പേ​രി​ലെ ത​ട്ടി​പ്പി​ൽ കൊ​ച്ചി​യി​ലും വ​യ​നാ​ട്ടി​ലും വ്യാ​പ​ക...

Related Articles

Popular Categories