കൊച്ചി: ബിഗ് ബോസ് താരം ജിന്റോയ്‌ക്കെതിരെ മോഷണത്തിന് കേസെടുത്തു. ജിംനേഷ്യത്തില്‍ കയറി മോഷണം നടത്തിയതിനാണ് കേസ്. വിലപ്പെട്ട രേഖകളും പതിനായിരം രൂപയും മോഷ്ടിച്ചെന്ന് കാണിച്ച് ജീം നടത്തുപ്പുകാരിയാണ് പാലാരിവട്ടം പോലീസില്‍ പരാതി നല്‍കിയത്.
ജിന്റോ ജിമ്മില്‍ കയറി മോഷ്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഒരു വർഷം മുമ്പാണ് വെണ്ണലയിലുള്ള ബോഡി ക്രാഫ്റ്റ് എന്ന ജിംനേഷ്യം ജിന്റോ യുവതിക്ക് പോലീസിന് നല്‍കിയത്. പിന്നാലെ ജിം ഉടമയും ജിൻജോയും തമ്മില്‍ തർക്കം രൂപപ്പെട്ടു. ഇതിനിടെ ജിന്റോയ്‌ക്കെതിരെ യുവതി പീഡന പരാതി നല്‍കിയിരുന്നു. കഴിഞ്ഞ ദിവസമാണ് ജിന്റോയ്‌ക്ക് കേസില്‍ മുൻകൂർ ജാമ്യം ലഭിക്കുന്നത്.
തിങ്കളാഴ്ച പുലർച്ചെ ഒരുമണിയോടെയാണ് ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ച് ജിന്റോ ജിമ്മില്‍ കയറിയത്. ജിമ്മിലെ സിസിടിവി കാമറ നശിപ്പിച്ചെന്നും പരാതിയുണ്ട്. തിങ്കളാഴ്ച പുലർച്ചെ ഒരുമണിയോടെയാണ് ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ച് ജിന്റോ ജിമ്മില്‍ കയറിയത്. ജിമ്മിലെ സിസിടിവി കാമറ നശിപ്പിച്ചെന്നും പരാതിയുണ്ട്.
SUMMARY: Bigg Boss star Jinto booked for stealing Rs 10,000