മംഗളൂരു: മംഗളൂരുവില്‍ റോഡിന് കുറുകെ ചാടിയ മാനിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. നെല്ലിക്കാട്ടെ നിവാസി ശ്രേയസ് മൊഗവീരയാണ് മരിച്ചത്. 23 വയസ്സായിരുന്നു. ബൈക്കിലുണ്ടായിരുന്ന മറ്റൊരു യാത്രക്കാരന്‍ വിഘ്‌നേഷിന് ഗുരുതരമായി പരുക്കേറ്റു. ബൈന്തൂര്‍ കമലശിലക്ക് സമീപം തരേകുഡ്‌ലുവിലായിരുന്നു സംഭവം.
കമലശിലെ ക്ഷേത്രം സന്ദര്‍ശിച്ച ശേഷം നെല്ലിക്കട്ടെയിലേക്ക് മടങ്ങുകയായിരുന്ന ശ്രേയസ് മൊഗവീരയും വിഘ്‌നേഷും സഞ്ചരിച്ച മോട്ടോര്‍ ബൈക്ക് റോഡിന് കുറുകെ ചാടിയ മാനിനെ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ വിഘ്‌നേഷ് കുന്താപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
SUMMARY: Biker dies after being hit by deer that jumped across the road