ബെംഗളൂരു: നഗരത്തിലെ കെ.ആർ. സർക്കിളിന് സമീപം ശനിയാഴ്ച രാവിലെ 8.30ഓടെ ഉണ്ടായ അപകടത്തിൽ ബിഎംടിസിയുടെ ഇലക്ട്രിക് ബസ് മുന്നിലുണ്ടായിരുന്ന വായു വജ്ര (എയർപോർട്ട്) ബസിൽ പിന്നിൽ നിന്ന് ഇടിച്ചുകയറി. അപകടത്തിൽ നിരവധി യാത്രക്കാർക്ക് പരിക്കേറ്റതായും ഇലക്ട്രിക് ബസിന്റെ ഡ്രൈവറുടെ നില ഗുരുതരമാണെന്നും അധികൃതർ അറിയിച്ചു. പരുക്കേറ്റ യാത്രക്കാരെയും ഡ്രൈവറെയും സെന്റ് മാർത്ത ആശുപത്രിയിലേക്ക് മാറ്റി.
Driver critical, 13 injured in chain collision involving lorry and two BMTC buses at KR Circle
A driver and 13 passengers were injured in a chain collision involving a lorry and two BMTC buses at KR Circle in Bengaluru on Saturday morning. According to preliminary information, a… pic.twitter.com/4HAtxiJsIv
— Karnataka Portfolio (@karnatakaportf) July 4, 2026
അപകടത്തിന്റെ ആഘാതത്തിൽ ഇരുബസുകളുടെയും മുൻഭാഗം സാരമായി തകർന്നു. പരിക്കേറ്റവരെ ഉടൻ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. ഡ്രൈവറെ ഗുരുതര പരുക്കുകളോടെ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തെ തുടർന്ന് കെ.ആർ. സർക്കിൾ ഭാഗത്ത് ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു.
പ്രാഥമിക അന്വേഷണത്തിൽ ഇലക്ട്രിക് ബസിന് സാങ്കേതിക തകരാർ ഉണ്ടായിരിക്കാമെന്ന സംശയം ഉയർന്നിട്ടുണ്ടെങ്കിലും അപകടത്തിന്റെ യഥാർഥ കാരണം കണ്ടെത്താൻ ട്രാഫിക് പൊലീസും BMTC അധികൃതരും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബസിന്റെ സാങ്കേതിക പരിശോധനയും നടത്തുമെന്ന് അധികൃതർ അറിയിച്ചു.
സംഭവത്തെ തുടർന്ന് രക്ഷാപ്രവർത്തനം വേഗത്തിൽ പൂർത്തിയാക്കി ഗതാഗതം സാധാരണ നിലയിലാക്കാനുള്ള നടപടികൾ സ്വീകരിച്ചു. അപകടത്തിന്റെ വിശദമായ റിപ്പോർട്ട് ലഭിച്ച ശേഷമാകും തുടർനടപടികൾ സ്വീകരിക്കുകയെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചു.
SUMMARY: BMTC buses collide in K.R. Circle; Several injured, driver in critical condition
















