ബെംഗളൂരു: ബനശങ്കരി ടിടിഎംസിയിൽ നിന്ന് സർജാപുരയിലേക്കു ബിഎംടിസി എസി ബസ് സർവീസ് ഇന്ന് ആരംഭിക്കും. പ്രതിദിനം 6 ബസുകളാണ് സർവീസ് നടത്തുക. വി-500 എസ്ബി നമ്പർ ബസ് സിൽക്ക്ബോർഡ് ജംക്ഷൻ, അഗര, ദൊഡ്ഡകന്നല്ലി, കൊടതി ഗേറ്റ്, ദൊമ്മസന്ദ്ര എന്നിവിടങ്ങളിലൂടെ സർവീസ് നടത്തും.
ബനശങ്കരി ടിടിഎംസിയിൽ നിന്നു ആദ്യ ബസ് പുലർച്ചെ 6.20ന് പുറപ്പെടും. അവസാന ബസ് രാത്രി 8.05നും. സർജാപുര ബസ് സ്റ്റേഷനിൽ നിന്നും ആദ്യ ബസ് രാവിലെ 7.55നും അവസാന ബസ് രാത്രി 9.45നും പുറപ്പെടുമെന്ന് ബിഎംടിസി അറിയിച്ചു.
SUMMARY: BMTC launches 6 new AC buses between Banashankari & Sarjapur.