കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ബോംബ് ഭീഷണി. പ്രിൻസിപ്പല്‍ ഓഫിസുള്ള കെട്ടിടത്തിലാണ് ബോംബ് ഭീഷണി. തുടർന്ന് ഒ.പിയില്‍ പോലീസ് പരിശോധന നടത്തുകയാണ്. രാവിലെ 10 മണിയോടെയാണ് പ്രിൻസിപ്പലിന് ഭീഷണി സന്ദേശം ലഭിച്ചത്. അത് ശ്രദ്ധയില്‍ പെട്ടയുടൻ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
തുടർന്നാണ് ബോംബ് സ്ക്വാഡും ഡോഗ് സ്വാഡും പരിശോധനക്കെത്തിയത്. എന്നാല്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്താൻ സാധിച്ചിട്ടില്ല. മെഡിക്കല്‍ കോളജില്‍ ബോംബ് വെച്ചിട്ടുണ്ട് എന്നായിരുന്നു സന്ദേശം. തമിഴ്നാട്ടില്‍ നിന്നുള്ള മെയില്‍ ഐ.ഡി വഴിയാണ് സന്ദേശം ലഭിച്ചതെന്ന് പോലീസ് പറയുന്നു. വ്യാജ ബോംബ് ഭീഷണി സന്ദേശമാണെന്നാണ് പോലീസ് കരുതുന്നത്.
SUMMARY: Bomb threat at Kozhikode Medical College














