ബസ് ചാർജ്ജ് വർധന പരിഗണനയിൽ; ഗതാഗത മന്ത്രി ബൈരതി സുരേഷ് 

ബെംഗളൂരു: സംസ്ഥാനത്ത് ബസ് ചാർജ് വർധിപ്പിക്കുന്ന കാര്യം സർക്കാർ പരിഗണിക്കുന്നുണ്ടെന്നും അതേസമയം ഇക്കാര്യത്തില്‍ തീരുമാനം ആയില്ലെന്നും ഗതാഗത മന്ത്രി ബൈരതി സുരേഷ്. പെട്രോളിന്റെയും ഡീസലിന്റെയും വില തുടർച്ചയായി വർധിച്ചുവരുന്ന സാഹചര്യത്തിൽ ഈ നിർദേശം പരിശോധിച്ചുവരികയാണ്. യാത്രക്കാർക്ക് അധികഭാരം ഏൽപ്പിക്കാതെ വിഷയത്തില്‍ ഉടന്‍ തീരുമാനം ഉണ്ടാകുമാന്നെന്നും മന്ത്രി പറഞ്ഞു. സർക്കാരിന് ഔപചാരിക നിർദ്ദേശം സമർപ്പിച്ചിട്ടില്ലെന്നും അടുത്ത മന്ത്രിസഭ യോഗത്തിന് മുമ്പാകെ ഈ നിർദേശം അവതരിപ്പിക്കുമെന്നും അതിനുശേഷം മുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍  അന്തിമ തീരുമാനം എടുക്കുമെന്നും മന്ത്രി പറഞ്ഞു.

കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപറേഷൻ (കെഎസ്‌ആർ‌ടി‌സി), ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപറേഷൻ (ബി‌എം‌ടി‌സി) എന്നിവയുൾപ്പെടെയുള്ള പൊതുഗതാഗത കോർപറേഷനുകൾക്ക് പ്രവർത്തനച്ചെലവ് വർദ്ധിച്ചതിനാൽ മൊത്തത്തിൽ ഏകദേശം 5000 കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. യാത്രക്കാരുടെ താൽപ്പര്യങ്ങളും ഗതാഗത കോർപ്പറേഷനുകളുടെ സാമ്പത്തിക സ്ഥിതിയും പരിഗണിച്ച ശേഷം നിരക്ക് പരിഷ്കരണം സംബന്ധിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
SUMMARY: Bus fare hike under consideration: Transport Minister Bairati Suresh

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

പരാതി നൽകാൻ ഹോട്ടലുകളിലും ഫാർമസികളിലും ഇനി ക്യുആർ കോഡ്

ബെംഗളൂരു: സംസ്ഥാനത്തെ ഹോട്ടലുകൾ, ഭക്ഷണശാലകൾ, ഫാർമസികൾ എന്നിവിടങ്ങളിൽ ഉപഭോക്താക്കൾക്ക് പരാതികൾ നേരിട്ട്...

ചിക്കബാണവാരയിൽ അച്ഛനെയും നാല് വയസ്സുള്ള മകനെയും ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: ബെംഗളൂരു നോര്‍ത്ത് താലൂക്കിലെ ചിക്കബാണവാര ഗുഡ്ഡെ ബസവപുരയില്‍ അച്ഛനെയും നാല്...

നന്മ അസോസിയേഷന്‍ ഓണസംഗമം

ബെംഗളൂരു: നന്മ അസോസിയേഷന്‍ ഓണസംഗമം ബൈലിക്കരയിൽ വിവിധ പരിപാടികളോടെ നടന്നു. ഓണസദ്യ,...

കൈരളി കൾച്ചറൽ അസോസിയേഷൻ കാടുഗോഡി ഓണച്ചന്ത 24, 25 തീയതികളില്‍

ബെംഗളൂരു: കൈരളി കൾച്ചറൽ അസോസിയേഷൻ കാടുഗോഡി സംഘടിപ്പിക്കുന്ന ഓണച്ചന്ത 24, 25...

തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ മാനവമൈത്രി റാലി സംഘടിപ്പിച്ചു

ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ സ്വാതന്ത്ര്യദിന ആഘോഷത്തിന്റെ ഭാഗമായി മാനവമൈത്രി റാലി...

ഓണച്ചെലവ്; 2,200 കോടി രൂപ കൂടി കടമെടുക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: ഓണക്കാല ചെലവ് നേരിടാൻ കേരളം 2200 കോടി കൂടി കടമെടുക്കുന്നു.മ്പളം,...

കേരളസമാജം കർണാടക ഓണോത്സവം സംഘടിപ്പിച്ചു 

ബെംഗളൂരു: കേരളസമാജം കർണാടക ബെംഗളൂരു നോർത്ത് ഡിവിഷന്റെ സംഘടിപ്പിച്ച ഓണാഘോഷം ഓണോത്സവം...

Related Articles

Popular Categories