ബെംഗളൂരു: സ്വകാര്യ ആശുപത്രിയിൽ നഴ്‌സിന്റെ കൈപ്പിഴയെ തുടർന്ന് ആറുമാസം പ്രായമുള്ള കുഞ്ഞിൻ്റെ വിരൽ മുറിഞ്ഞു. ഇന്ദിരാനഗർ സ്വദേശി വിജയ് കുമാറിന്റെ മകൻ ബാലകുമാറിന്റെ വിരലാണു മുറിഞ്ഞത്. ഇന്ദിരാനഗർ ചിന്മയ മിഷൻ ആശുപത്രിയിലാണു സംഭവം.
പനിയും ചുമയും അനുഭവപ്പെട്ടതിനെ തുടർന്നാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുഞ്ഞിൻ്റെ ഇടതുകൈയിൽനിന്ന് നഴ്‌സ് ഡ്രസിങ്ങും ഡ്രിപ്പ് ലൈനുകളും നീക്കം ചെയ്യുന്നതിനിടെയാണ് വിരലുകൾ മുറിഞ്ഞത്. മൂർച്ചയുള്ള ഉപകരണങ്ങൾ അശ്രദ്ധമായി കൈകാര്യംചെയ്തതിനാൽ കുഞ്ഞിൻ്റെ ഇടതു കൈയിലെ ചെറുവിരൽ മുറിഞ്ഞുപോകുകയായിരുന്നു. കുഞ്ഞ് കഠിനമായ വേദനയിൽ കരഞ്ഞതോടെ അടിയന്തരചികിത്സയ്ക്കായി അത്യാഹിതപരിചരണ വിഭാഗത്തിലേക്ക് മാറ്റി. പകുതി മുറിഞ്ഞ വിരൽ പിന്നീടു തുന്നിച്ചേർത്തു.
മാതാപിതാക്കളുടെ പരാതിയിൽ നഴ്സ്, ഡോക്ടർ, ആശുപത്രി മാനേജ്മെന്റ് എന്നിവർക്കെതിരെ പോലീസ് കേസെടുത്തു. കേസ് വിശദമായി അന്വേഷിച്ചുവരുകയാണെന്ന് പോലീസ് അറിയിച്ചു.
SUMMARY: Carelessness; Nurse, case of cut finger of 6-month-old baby















