ബെംഗളൂരു: വടക്കൻ കർണാടകയിലെ പ്രമുഖ മലയാളി കൂട്ടായ്മയായ ബള്ളാരി കേരള കൾച്ചറൽ അസോസിയേഷൻ ഓണാഘോഷം സെപ്റ്റംബർ 13ന് വിവിധ കലാപരിപാടികളുടെ വിദ്യാനഗർ മാതാ ഫംഗ്ഷൻ ഹാളിൽ നടക്കും.
12ന് വൈകുന്നേരം പൂക്കള മത്സരത്തോടെയാണ് ഓണാഘോഷത്തിന് തുടക്കം കുറിക്കുന്നത്.
13ന് രാവിലെ 9 മുതൽ വിവിധ കലാ കായിക സാംസ്കാരിക പരിപാടികൾ, ഉച്ചക്ക് ഓണസദ്യ. വൈകിട്ട് 6.30ന് ടൈം ജോക്സ് കാലിക്കറ്റിൻ്റെ നാടൻപാട്ട് എന്നിവ ഉണ്ടായിരിക്കും.
















