കൊച്ചി: കൊച്ചിയില്‍ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഗതാഗതക്കുരുക്ക് ഉണ്ടാക്കിയ സംഭവത്തില്‍ പോലീസ് കേസെടുത്തു. സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, പി.കെ. ഫിറോസ് എന്നിവരുള്‍പ്പെടെ 12 പേർക്കെതിരെയും, കണ്ടാലറിയാവുന്ന രണ്ടായിരത്തോളം പേർക്കെതിരെയാണ് എറണാകുളം സെൻട്രല്‍ പോലീസ് കേസെടുത്തിരിക്കുന്നത്.
ഗോശ്രീ പാലം മുതല്‍ മറൈൻ ഡ്രൈവ് വരെ നടത്തിയ ജാഥയെ തുടർന്ന് നഗരത്തില്‍ മണിക്കൂറുകളോളമാണ് ഗതാഗതം തടസ്സപ്പെട്ടത്. ജാഥയ്ക്ക് അനുമതി നല്‍കിയിരുന്നെങ്കിലും, ഗതാഗത തടസ്സം ഒഴിവാക്കാനായി പോലീസ് നല്കിയ നിർദ്ദേശങ്ങള്‍ പാലിച്ചില്ലെന്ന് എഫ്.ഐ.ആറില്‍ വ്യക്തമാക്കുന്നു. നഗരത്തിലുണ്ടായ കടുത്ത യാത്രാദുരിതത്തിനെതിരെ സമൂഹമാധ്യമങ്ങളിലടക്കം ജനരോഷം ശക്തമായിരുന്നു.
SUMMARY: Muslim Youth League Rally: Case registered against Munavarali Shihab Thangal and P.K. Firos















