
ബെംഗളൂരു: ക്യാഷ് മാനേജ്‌മെന്റ് സർവീസസ് സ്ഥാപനത്തിലെ ജീവനക്കാർ എടിഎമ്മുകളിൽ നിക്ഷേപിക്കാന്‍ ഏല്‍പ്പിച്ച 1.38 കോടി രൂപയുമായി മുങ്ങി. ആക്സിസ് ബാങ്കിന്റെ കോറമംഗല ശാഖയിൽ നിന്ന്, എടിഎമ്മുകളിൽ നിറയ്ക്കാൻ കൊണ്ടുപോയ തുകയുമായാണ് പേയ്മെന്റ് സർവീസ് കമ്പനി ജീവനക്കാർ കടന്നുകളഞ്ഞത്.
എടിഎമ്മുകളിൽ തുക നിക്ഷേപിച്ച ശേഷം ജീവനക്കാർ തിരിച്ചു റിപ്പോർട്ട് ചെയ്യാത്തതിനാൽ സംശയം തോന്നിയ പേയ്‌മെന്റ് സർവീസ് ഉദ്യോഗസ്ഥര്‍ കോറമംഗല പോലീസിൽ പരാതി നൽകുകയായിരുന്നു. പ്രവീൺ, ധനശേക എ, രാമക്ക, ഹരീഷ് കുമാർ എന്നീ ജീവനക്കാര്‍ക്കെതിരെ പോലീസ് പോലീസ് കേസെടുത്തു. ഇവരെ കണ്ടെത്താനുള്ള ശ്രമം നടത്തുകയാണെന്നു പോലീസ് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം നവംബറിൽ നഗരത്തിൽ സമാന രീതിയില്‍ പണം കവര്‍ന്ന സംഭവം നടന്നിരുന്നു. എടിഎമ്മിലേക്കു നിറയ്ക്കാന്‍ കൊണ്ടുപോയ 11 കോടി രൂപയാണ് ജീവനക്കാര്‍ ചേര്‍ന്ന് കൊള്ളയടിച്ചത്.
SUMMARY: Cash management employees go missing with Rs 1.37 crore they took to refill ATMs














