LATEST NEWS

ബനശങ്കരി മേഖലയിൽ വൈദ്യുതി മുടങ്ങും

ബെംഗളൂരു: വൈദ്യുതി വിതരണ ശൃംഖലയിലെ അറ്റകുറ്റപ്പണികളെ തുടർന്ന് ബെംഗളൂരുവിലെ ബനശങ്കരി മേഖലയിലെ വിവിധ പ്രദേശങ്ങളിൽ ശനിയാഴ്ച വൈദ്യുതി മുടങ്ങും. രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരു മണിവരെയാണ് വൈദ്യുതി വിതരണം തടസ്സപ്പെടുകയെന്ന് ബെസ്കോം...

ആശയവിനിമയ തകരാർ; അമേരിക്കയില്‍ വിമാന സര്‍വീസുകള്‍ നിലച്ചു, 7000 സര്‍വീസുകള്‍ റദ്ദാക്കി

വാഷിംഗ്‌ടൺ: എയർ ട്രാഫിക് കൺട്രോൾ കേന്ദ്രങ്ങളിലുണ്ടായ ആശയവിനിമയ തകരാറിനെ തുടർന്ന് അമേരിക്കയിലെ എല്ലാ വിമാന സർവീസുകളും ഫെഡറൽ ഏവിയേഷൻ അഡ്‌മിനിസ്ട്രേഷൻ (എഫ്എഎ) നിർത്തിവച്ചു. വെള്ളിയാഴ്‌ച ഉച്ചകഴിഞ്ഞാണ് വിമാനസർവീസുകൾ നിർത്തിവച്ചത്. ഫ്ലൈറ്റ് ട്രാക്കറായ ഫ്ലൈറ്റ്അവെയറിന്റെ...

വീടിനുള്ളിൽ കയറി കട്ടിലിനടിയിൽ ഒളിച്ച പുലിയെ മയക്കുവെടിവച്ചു പിടികൂടി

ബെംഗളൂരു: കർണാടകയിലെ തുമകൂരു ജില്ലയിലെ കുനിഗൽ താലൂക്കിൽ വീടിനുള്ളിൽ കയറിയ പുലിയെ വനംവകുപ്പ് ഉദ്യോഗസ്ഥർ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ മയക്കുവെടിവച്ചു പിടികൂടി. കുനിഗൽ ബണ്ടിഗൗടനപാളയ ഗ്രാമത്തിലാണ്...

ബെംഗളൂരു–മംഗളൂരു–ഗോവ വന്ദേഭാരത് എക്സ്പ്രസ്; സർവീസ് നാളെ മുതൽ

ബെംഗളൂരു: ബെംഗളൂരുവിനെയും കർണാടകയുടെ തീരദേശ നഗരങ്ങളെയും ഗോവയെയും ബന്ധിപ്പിക്കുന്ന പുതിയ വന്ദേ ഭാരത് എക്സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച ഫ്ലാഗ് ഓഫ് ചെയ്തു. ബെംഗളൂരുവിലെ...

മുണ്ടക്കയത്ത് കെഎസ്‌ആര്‍ടിസി ബസ് കുഴിയിലേക്ക് മറിഞ്ഞ് അപകടം

കോട്ടയം: കോട്ടയം മുണ്ടക്കയം ഇടചോറ്റിയില്‍ കെഎസ്‌ആർടിസി ബസ് കുഴിയിലേക്ക് മറിഞ്ഞു. അപകടത്തില്‍ പത്തിലധികം യാത്രക്കാർക്ക് പരുക്കേറ്റു.മറ്റൊരു കെഎസ്‌ആർടിസി ബസിന് സൈഡ് കൊടുക്കുന്നതിനിടെ ആയിരുന്നു കെഎസ്‌ആർടിസി പ്രിയദർശിനി...

വന്ദേഭാരത് എക്സ്പ്രസിന്റെ ഉദ്ഘാടന യാത്രയ്ക്ക് സാക്ഷികളായി എംഎംഇടി വിദ്യാർഥികൾ

ബെംഗളൂരു: ബെംഗളൂരുവിനെയും മംഗളൂരുവിനെയും ഗോവയേയും  ബന്ധിപ്പിക്കുന്ന ബെംഗളൂരു–മംഗളൂരു–മഡ്ഗാവ് വന്ദേഭാരത് എക്സ്പ്രസിന്റെ ഉദ്ഘാടന ചടങ്ങിന് സാക്ഷിയാകാൻ സാധിച്ചതിന്റെ സന്തോഷത്തിൽ ബെംഗളൂരു മന്നം മെമ്മോറിയൽ എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ...

റോഡപകടങ്ങള്‍ കുറയ്ക്കാൻ ജീവ സുയാത്ര മിഷൻ; സംസ്ഥാനതല ഉദ്ഘാടനം 15 ന് മുഖ്യമന്ത്രി നിര്‍വഹിക്കും

തിരുവനന്തപുരം: റോഡ് അപകടങ്ങള്‍ കുറയ്ക്കാൻ പുതിയ പുതിയ പദ്ധതിയുമായി ഗതാഗത വകുപ്പ്. 2030-ഓടെ റോഡപകട മരണങ്ങളും പരുക്കുകളും പകുതിയായി കുറയ്ക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് ഈ...

മന്ത്രിമാര്‍ക്ക് 24 ഇന്നോവ കാറുകള്‍ വാങ്ങാന്‍ സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ മന്ത്രിമാർക്കായി പുതിയ വാഹനങ്ങള്‍ വാങ്ങാൻ അനുമതി. 24 പുതിയ ഇന്നോവ കാറുകള്‍ വാങ്ങാനാണ് മന്ത്രിസഭ അനുമതി നല്‍കിയിരിക്കുന്നത്. ഇതില്‍ 22 എണ്ണം മന്ത്രിമാർക്കും,...